/kalakaumudi/media/post_banners/53fb289d0bbe681d6240b0caf4dff4ae63af74d9ff64271aaf3a8611746de137.jpg)
ഡല്‍ഹി : നോട്ട് നിരോധനമാണ് രാജ്യത്തെ നികുതി വരുമാനം ഉയരാന്‍ കാരണമെന്ന് റിസര്‍വ് ബാങ്കിന്റെ പണനയ കമ്മിറ്റി മെമ്പര്‍ അഷിമ ഗോയല്‍. പ്രധാനമന്ത്രി നരേന്ദ്രമോദി 2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് നിലവിലുണ്ടായിരുന്ന 1000 രൂപയുടെയും 500 രൂപയുടെയും കറന്‍സി നോട്ടുകള്‍ നിരോധിച്ചത്.
രാജ്യത്ത് കള്ളപ്പണം കുറയ്ക്കുകയും ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ ശക്തിപ്പെടുത്തുകയുമായിരുന്നു ഈ നീക്കത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്.നോട്ട് നിരോധനം ഒരു പാട് പ്രയാസങ്ങള്‍ ഉണ്ടാക്കിയെങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ നേട്ടമുണ്ടാക്കുന്ന തീരുമാനമായിരുന്നുവെന്ന് അഷിമ ഗോയല്‍ വ്യക്തമാക്കി.
ഇത് മൂലം ഡിജിറ്റല്‍ പണമിടപാടുകള്‍ ശക്തിപ്പെട്ടതും നികുതി വെട്ടിപ്പുകള്‍ കുറയ്ക്കാനായതും നേട്ടമാണെന്നും അവര്‍ പറഞ്ഞു. 8.98 ലക്ഷം കോടി രൂപയാണ് കോര്‍പ്പറേറ്റ് നികുതി ഇനത്തിലും വ്യക്തിഗത നികുതി ഇനത്തിലും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത്.
ഇതുവരെയുള്ള നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം ഉയര്‍ന്നുവെന്ന് ഒക്ടോബര്‍ ഒന്‍പതിന് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറപ്പെടുവിച്ച കുറിപ്പില്‍ വ്യക്തമാക്കി.