/kalakaumudi/media/post_banners/f7eb98b180da981c6e4abd9cd9c000e464f57c82c1abba7e1d90a7b6fa209d6d.jpg)
ന്യൂഡല്‍ഹി: തിരിച്ചടവില്‍ വീഴ്ച വരുത്തുന്ന അക്കൗണ്ടുകളെ ഡിഫാള്‍ട്ടായി തരംതിരിക്കരുതെന്ന് റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ട് ബാങ്കുകള്‍. സമ്മര്‍ദ്ദത്തിലായിരിക്കുന്ന ആസ്തികളുടെ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ടാണ് ബാങ്കുകള്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചിരിക്കുന്നത്.
ബാങ്ക് വായ്പകളിലെ തിരിച്ചടവില്‍ വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് പത്ത് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പണം തിരിച്ചടച്ച് പ്രശ്‌ന പരിഹാരങ്ങള്‍ നടത്തുന്ന അക്കൗണ്ടുകളെ ഡിഫാള്‍ട്ടായി കാണരുതെന്നാണ് ബാങ്കുകള്‍ മുന്നോട്ടുവെയ്ക്കുന്ന നിര്‍ദ്ദേശം.
നിലവിലെ ചട്ടങ്ങള്‍ അനുസരിച്ച് ബാങ്ക് വായ്പകളിലെ തിരിച്ചടവില്‍ വീഴ്ച വന്നാല്‍ അത്തരം അക്കൗണ്ടുകള്‍ ഡിഫാള്‍ട്ട് അക്കൗണ്ടുകളായി കണക്കാക്കപ്പെടുന്നു. 2019 ജൂണ്‍ 7ലെ ആര്‍ബിഐ സര്‍ക്കുലര്‍ പ്രകാരം ഡിഫാള്‍ട്ട് വരുത്തുന്ന ലോണ്‍ അക്കൗണ്ടുകളെ 30 ദിവസത്തിനുള്ളില്‍ പുനഃപരിശോധിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.