/kalakaumudi/media/post_banners/2aabfe71c9a4c82a365528dcb6735092c66b78c5245cbe64d63a89b2648d918b.jpg)
ഫാര്‍മ രംഗത്തെ പ്രമുഖരായ ഡോ. റെഡ്ഡീസ് ലബോറട്ടറീസിന്റെ ലാഭം ഡിസംബര്‍ പാദത്തില്‍ 77 ശതമാനം വര്‍ധിച്ച് 1,247 കോടി രൂപയായി. വാര്‍ഷിക വരുമാനം 27 ശതമാനം ഉയര്‍ന്ന് 6,770 കോടി രൂപയായി.
ഈ പാദത്തില്‍, കമ്പനിയുടെ മൊത്ത മാര്‍ജിന്‍ മുന്‍വര്‍ഷത്തെ 53.8% ല്‍ നിന്ന് 59.2% ആയി ഉയര്‍ന്നു.
'യുഎസിലെയും റഷ്യയിലെയും വിപണികളിലെ വളര്‍ച്ചയാണ് ഞങ്ങളുടെ ശക്തമായ സാമ്പത്തിക പ്രകടനത്തെ പിന്തുണച്ചത്. ആഗോളതലത്തില്‍ കൂടുതല്‍ രോഗികളിലേക്ക് എത്തുന്നതിനായുള്ള പരിശ്രമം ഞങ്ങള്‍ തുടരും.' ഡിആര്‍എല്‍ കോ-ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജി വി പ്രസാദ് പറഞ്ഞു.
ത്രൈമാസ വരുമാനം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കമ്പനിയുടെ ഓഹരികള്‍ 1.3 ശതമാനം ഇടിഞ്ഞ് 4196.40 രൂപയില്‍ ക്ലോസ് ചെയ്തു.