ഇസാഫ് ബാങ്കിന്റെ ആദ്യ ഓഹരി വില്‍പന നവംബര്‍ 3 മുതല്‍

By priya.31 10 2023

imran-azhar

 

ചെറുകിട ധനകാര്യ ബാങ്ക് ആയ ഇസാഫ് ബാങ്കിന്റെ ആദ്യ ഓഹരി വില്‍പന (ഐ.പി.ഒ)നവംബര്‍ 3 ന് ആരംഭിക്കും.നവംബര്‍ 7 ന് ഇത് അവസാനിക്കും. 463 കോടി രൂപ സമാഹരിക്കുക എന്നതാണ് ലക്ഷ്യം.

 

പുതിയ ഓഹരി വില്‍പന നടത്തുന്നതിലൂടെയാണ് ഇതില്‍ 390.70 കോടി രൂപയും കമ്പനിയിലെത്തുന്നത്. നിലവിലുള്ള ഓഹരിയുടമകള്‍ 72.30 കോടി രൂപ വില്‍ക്കും.


പ്രമോട്ടര്‍മാരായ ഇസാഫ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സിന് ഇതിലുള്ള 49.26 കോടി രൂപ ലഭിച്ചാല്‍ പി.എന്‍.ബി. മെറ്റ്ലൈഫും ബജാജ് അലയന്‍സ് ലൈഫും കൂടി 23.04 കോടി രൂപ നേടും.

 

ഓഹരികളുടെ വിലനിലവാരം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, വില്‍ക്കുന്ന ആകെയുള്ള ഓഹരികളില്‍ 50 ശതമാനം നിക്ഷേപ സ്ഥാപനങ്ങള്‍ക്കും 15 ശതമാനം സ്ഥാപനേതര-നിക്ഷേപകര്‍ക്കും 35 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കുമായി മാറ്റിവെച്ചിട്ടുണ്ട്. ജീവനക്കാര്‍ക്കായി 12.50 കോടി രൂപയുടെ ഓഹരികളാണ് നീക്കി വെച്ചിരിക്കുന്നത്.

 

 

 

OTHER SECTIONS