/kalakaumudi/media/post_banners/dc752579a11be18dd69ecdec6e8eb894570f9925fc03fd79e64a20f00d5a815f.jpg)
കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 129.96 കോടി രൂപയുടെ അറ്റാദായം. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 105.97 കോടി രൂപയില്‍ നിന്ന് 22.64 % വര്‍ധനയാണ് ഉണ്ടായത്.
പ്രവര്‍ത്തന വരുമാനം 33.46 % വര്‍ധനയോടെ 300.67 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇത് 225.29 കോടി രൂപയായിരുന്നു.
അറ്റ പലിശ വരുമാനത്തില്‍ പുരോഗതി ഉണ്ടായി. 30.46 % വര്‍ധനയോടെ 585.45 കോടി രൂപ. കൈകാര്യം ചെയ്യുന്ന വായ്പകളുടെ മൂല്യം 35.08 % വര്‍ധിച്ച് 17,203 കോടി രൂപയായി.