/kalakaumudi/media/post_banners/c4efdd46548dd6f42e49b81178075ecdff2eb0c45e0528eb0779136c8e3941ba.jpg)
ന്യൂഡല്‍ഹി: മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ വാങ്ങുന്നതിനുള്ള ഡീല്‍ പൂര്‍ത്തിയാക്കിയ ശേഷം പുതിയ ബിസിനസിലേക്ക് കാല്‍വെച്ച് എലോണ്‍ മസ്‌ക്. ഭൂമിയിലെ ഏറ്റവും മികച്ച സുഗന്ധം എന്നാണ് തന്റെ പുതിയ സംരംഭത്തെ ലോകത്തിന് പരിചയപ്പെടുത്തി മസ്‌ക് വിശേഷിപ്പിച്ചത്.
ബേണ്‍ഡ് ഹെയര്‍ എന്ന് പേരിട്ടിരിക്കുന്ന മസ്‌കിന്റെ പെര്‍ഫ്യൂമിന് 8400 രൂപയാണ് വില. ബേണ്‍ഡ് ഹെയര്‍ പെര്‍ഫ്യൂം അതിവേഗം വിറ്റഴിയാന്‍ തുടങ്ങിയതോടെ ലോകത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റമാകുക എന്ന് മസ്‌ക് ട്വീറ്റ് ചെയ്തു.
ഇതുവരെ 10000 പെര്‍ഫ്യൂം ബോട്ടിലുകളാണ് വിറ്റഴിഞ്ഞത്. ദി ബോറിംഗ് കമ്പനി വെബ്‌സൈറ്റിലാണ് പെര്‍ഫ്യൂം ലഭ്യമാകുക.