/kalakaumudi/media/post_banners/d894bc963828c635979f882ed1b31a3f3d063062d63a7ad6cc40bc8803dee70c.jpg)
ഇലോണ്‍ മസ്‌ക് തന്റെ കമ്പനിയിലെ 395 കോടി ഡോളര്‍(32,185 കോടി രൂപ) മൂല്യമുള്ള ഓഹരികള്‍ വിറ്റാണ് ട്വിറ്റര്‍ ഏറ്റെടുത്തത്. ട്വിറ്റര്‍ ഏറ്റെടുത്ത് പണ സമാഹരണത്തിന്റെ ഭാഗമായാണ് മസ്‌കിന്റെ ഓഹരി വിറ്റഴിക്കല്‍ നടന്നത്.
അതേ സമയം ടെസ്ലയുടെ ഓഹരികള്‍ വിറ്റുമാത്രം ഇലോണ്‍ മസ്‌ക് 20 ബില്യണ്‍ ഡോളറാണ് സമാഹരിച്ചത്. കമ്പനിയുടെ കൂടുതല്‍ ഓഹരികള്‍ വില്‍ക്കാന്‍ പദ്ധതിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
3.95 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ 1.95 കോടി ഓഹരികളാണ് അദ്ദേഹം കയ്യൊഴിഞ്ഞത്. ഈ തുകയ്ക്കു പുറമെ മസ്‌കിന് മൂന്നു ബില്യണ്‍ ഡോളര്‍കൂടി കണ്ടെത്തേണ്ടിവരും. ഏപ്രിലിലും ഓഗസ്റ്റിലും വന്‍തോതില്‍ ഓഹരി വിറ്റഴിച്ചശേഷം കൂടുതല്‍ വില്‍പ്പനയില്ലായെന്ന് അദ്ദേഹം പറഞ്ഞു.
വിപണി മൂല്യത്തില്‍ വലിയ രീതിയില്‍ ഇടിവുണ്ടായപ്പോള്‍ തുടര്‍ന്ന് മസ്‌കിന്റെ മൊത്തം ആസ്തി 200 ബില്യണ്‍ ഡോളറിനുതാഴെയെത്തി. ഫോബ്സിന്റെ കണക്കുപ്രകാരം മസ്‌കിന്റെ ആസ്തി 194.8 ബില്യണ്‍ ഡോളറാണ്. വിപണിമൂല്യത്തിലുണ്ടായ ഇടിവില്‍ ഒറ്റയടിക്ക് 70 ബില്യണ്‍ ഡോളറാണ് മസ്‌കിന് നഷ്ടമായത്.