ഊര്‍ജ്ജക്ഷമവും പരിസ്ഥി സൗഹാര്‍ദവുമായ എസി അവതരിപ്പിച്ചുകൊണ്ട് ഗോദ്‌റെജ്

ഗൃഹോപകരണ രംഗത്തെ പ്രമുഖരായ ഗോദ്‌റെജ് അപ്ലയന്‍സസ് ഇന്ത്യയിലെ ഏറ്റവും ഊര്‍ജ്ജക്ഷമമായ എയര്‍ കണ്ടീഷനര്‍ അവതരിപ്പിച്ചു. ഏറ്റവും ഉയര്‍ന്ന ഐസീര്‍ റേറ്റിങായ 6.15 രേഖപ്പെടുത്തുന്നതാണ് പുതിയ എസി. ഇന്നത്തെ നിലവാരമനുസരിച്ചുള്ള ഫൈവ് സ്റ്റാര്‍ ചട്ടങ്ങള്‍ മാത്രം പാലിക്കുന്നതല്ല പുതിയ ഉല്‍പ്പന്നം. 2019 പട്ടികയിലെ ബിഇഇ ഊര്‍ജ്ജ നിലവാരം പുലര്‍ത്തുന്നതിനാല്‍ ഭാവിയുടെ ഉല്‍പ്പന്നമായി കരുതാം.

author-image
Raji Mejo
New Update
ഊര്‍ജ്ജക്ഷമവും പരിസ്ഥി സൗഹാര്‍ദവുമായ  എസി അവതരിപ്പിച്ചുകൊണ്ട് ഗോദ്‌റെജ്

മുംബൈ: ഗൃഹോപകരണ രംഗത്തെ പ്രമുഖരായ ഗോദ്‌റെജ് അപ്ലയന്‍സസ് ഇന്ത്യയിലെ ഏറ്റവും ഊര്‍ജ്ജക്ഷമമായ എയര്‍ കണ്ടീഷനര്‍ അവതരിപ്പിച്ചു. ഏറ്റവും ഉയര്‍ന്ന ഐസീര്‍ റേറ്റിങായ 6.15 രേഖപ്പെടുത്തുന്നതാണ് പുതിയ എസി. ഇന്നത്തെ നിലവാരമനുസരിച്ചുള്ള ഫൈവ് സ്റ്റാര്‍ ചട്ടങ്ങള്‍ മാത്രം പാലിക്കുന്നതല്ല പുതിയ ഉല്‍പ്പന്നം. 2019 പട്ടികയിലെ ബിഇഇ ഊര്‍ജ്ജ നിലവാരം പുലര്‍ത്തുന്നതിനാല്‍ ഭാവിയുടെ ഉല്‍പ്പന്നമായി കരുതാം.
വൈദ്യുതി നിരക്കു വര്‍ധിപ്പിക്കുന്നതില്‍ മുമ്പില്‍ നില്‍ക്കുന്നുവെന്ന് മാത്രമല്ല എസികള്‍ ആഗോള താപനത്തിനും ഏറ്റവും വലിയ ഉത്തരവാദികളായി കരുതുന്നു. പുതിയ ഉല്‍പ്പന്നം ഊര്‍ജ്ജ ലാഭത്തോടൊപ്പം പരിസ്ഥിതി സൗഹാര്‍ദവുമാണ്. ഗോദ്‌റെജിന്റെ നൂതനമായ ഗ്രീന്‍ ഇന്‍വെര്‍ട്ടര്‍ സാങ്കേതിക വിദ്യയാണ് എസിയില്‍ സംയോജിപ്പിക്കുന്നത്. ഇന്‍വെര്‍ട്ടര്‍ സാങ്കേതിക വിദ്യയും ഹരിത തുലന സാങ്കേതിക വിദ്യയും ചേര്‍ന്ന് കൂടുതല്‍ ഊര്‍ജ്ജക്ഷമതയോടൊപ്പം ലോകത്തെ ഏറ്റവും പരിസ്ഥിതി സൗഹൃദ റഫ്രിജറന്റായ ആര്‍290 ഉപയോഗിക്കുന്നതിനാല്‍ ഓസോണ്‍ ശോഷണ സാധ്യതയും കുറയ്ക്കുന്നു. എക്കോ മോഡ് എന്നൊരു സവിശേഷതയും സംയോജിപ്പിച്ചിട്ടുണ്ട്. ഇത് പ്രവര്‍ത്തിക്കുമ്പോള്‍ വൈദ്യുതി ഉപയോഗം 25 ശതമാനം കുറയും. ഗോദ്‌റെജിന്റെ പുതിയ എന്‍എക്‌സ്ഡബ്ല്യു എയര്‍ കണ്ടീഷനറിന്റെ 6.15 ഐസര്‍ റേറ്റിങ് ആധുനിക കൂളിങ് ഫീച്ചറുകള്‍ നല്‍കുന്നു, ഒപ്പം വായു തള്ളല്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതിയിലുമാക്കുന്നു.
എല്ലാ പ്രമുഖ സ്റ്റോറുകളിലും ഉല്‍പ്പന്നം ലഭ്യമാണ്. 10 വര്‍ഷത്തെ കംപ്രസര്‍ വാറന്റിയും അഞ്ചു വര്‍ഷത്തെ കണ്ടന്‍സര്‍ വാറന്റിയുമുള്ള എന്‍എക്‌സ്ഡബ്ല്യൂ ശ്രേണിയിലുള്ള ഒരു ടണ്‍ എസിയുടെ വില റേഞ്ച് 55000-65000 രൂപയാണ്.
നല്ല ജീവിതം എന്ന വാഗ്ദാനം നിറവേറ്റുന്നതിനായി ഗോദ്‌രെജ് എന്നും നൂതനവും സമകാലികവുമായ സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്നും ഊര്‍ജ്ജ സംരക്ഷണത്തിനായി സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഉത്തരവാദിത്തമുള്ള സ്ഥാപനം എന്ന നിലയില്‍ ഏറ്റവും മികച്ച ഊര്‍ജ്ജ ക്ഷമമായ ഉല്‍പ്പന്നം തന്നെ അവതരിപ്പിക്കുന്നതിനായി ഗോദ്‌റെജ് ഓരോ വര്‍ഷവും പരിശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നും പുതിയ ഗോദ്‌റെജ് എന്‍എക്‌സ്ഡബ്ല്യൂ എസി ഈ ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണെന്നും ഗോദ്‌റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും ഇവിപിയുമായ കമല്‍ നന്ദി പറഞ്ഞു.
ഈ അവതരണത്തോടെ വിപണിയിലെ ഗോദ്‌റെജിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും എന്‍എക്‌സ്ഡബ്ല്യൂ എസിയിലൂടെ ഈ വേനലില്‍ ഫൈവ് സ്റ്റാര്‍ എസി വിഭാഗത്തില്‍ വിപണിയുടെ 10 ശതമാനം പങ്കാളിത്തം സ്വന്തമാക്കുമെന്നും ഗോദ്‌റെജ് അപ്ലയന്‍സസ് നാഷണല്‍ സെയില്‍സ് മേധാവി സഞ്ജീവ് ജെയിന്‍ പറഞ്ഞു.

Energetic and environmentally friendly Godrej launches AC