/kalakaumudi/media/post_banners/9579c25a8f7442a754ef1a57cb4508d42ab3a8f3f9702d22e2431d0ee9828110.jpg)
തൃശ്ശൂര്‍: ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധിയാക്കി ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസമായി മാറ്റണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന് കത്തയച്ചു. ഇത് ഏഴ് മണിക്കൂറാക്കാം. നിലവില്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം ആറര മണിക്കൂറാണ്.
പ്രവര്‍ത്തനസമയം കൂട്ടാമെങ്കിലും പണമിടപാട് സമയം പഴയതുപോലെ അഞ്ചര മണിക്കൂറായി നിലനിര്‍ത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് നിലവിലുള്ള ബാങ്കിന്റെ പ്രവര്‍ത്തന സമയം ഏകീകരിക്കുന്നതിനെ സംഘടനകള്‍ എതിര്‍ക്കുകയും ചെയ്തു.
ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ്, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേവ്സ്, ഇന്ത്യന്‍ നാഷണല്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് കത്ത് നല്‍കിയത്.നിലവില്‍ രണ്ടാം ശനിയും നാലാം ശനിയും ഇപ്പോള്‍ ബാങ്ക് അവധിയാണ്.
സംഘടനകള്‍ ഉന്നയിച്ച ഇപ്പോഴത്തെ ആവശ്യം അംഗീകരിച്ചാല്‍ മാസത്തിലെ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയും ബാങ്ക് അവധിയായിരിക്കും. രാജ്യത്തുടനീളം ഒരേ പ്രവര്‍ത്തനസമയമാക്കണമെന്ന നിര്‍ദേശം ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് ജീവനക്കാരുടെ സംഘടനകള്‍ വ്യക്തമാക്കി.