ആസ്റ്ററിന്റെ 65 ശതമാനം ഓഹരികള്‍ ഫജര്‍ ഇന്റര്‍നാഷണലിന്

ഇന്ത്യയിലെയും ഗള്‍ഫിലെയും പ്രമുഖ ആശുപത്രി ശ്യംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ പ്രവര്‍ത്തനം ഇനി രണ്ടു കമ്പനികളായി.

author-image
Web Desk
New Update
ആസ്റ്ററിന്റെ 65 ശതമാനം ഓഹരികള്‍ ഫജര്‍ ഇന്റര്‍നാഷണലിന്

കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫിലെയും പ്രമുഖ ആശുപത്രി ശ്യംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ പ്രവര്‍ത്തനം ഇനി രണ്ടു കമ്പനികളായി. ഗള്‍ഫില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എഫ്‌സെഡ്‌സി, ഇന്ത്യയില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് എന്നിങ്ങനെയാവും പ്രവര്‍ത്തിക്കുക.

ഗള്‍ഫിലെ ബിസിനസിന്റെ 65 ശതമാനം ഓഹരികള്‍ ഫജര്‍ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യത്തിനു നല്‍കി. 35 ശതമാനം ഓഹരികള്‍ ഡോ. ആസാദ് മൂപ്പനും കുടുംബവും കൈവശം വയ്ക്കും. ഇന്ത്യയിലും ഗള്‍ഫിലുമായി 200 കോടി ഡോളറിന്റെ ആസ്തിയാണ് ആസ്റ്ററിനുള്ളത്. തുടര്‍ന്നും ആശുപത്രിയുടെ മാനേജ്‌മെന്റ് ചുമതല മൂപ്പന്‍ കുടുംബത്തിന് തന്നെയാവും.

Fajr Capital Advisors business aster dm health care