
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി . 160 രൂപയാണ് പവന് കൂടിയത് . ആഭ്യന്തര വിപണിയിൽ തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ വില കൂടുന്നത് . 400 രൂപയാണ് പവന് മുന്ന് ദിവസത്തിനുള്ളിൽ വർധിച്ചിരിക്കുന്നത് .പവന്‍റെ ഇന്നത്തെ വില 24,800 രൂപയാണ് .ഗ്രാമിന് 20 രൂപ വർധിച്ച് 3,100 രൂപയിലാണ് വ്യാപാരം നടക്കുന്നത് .