ജിഎസ്ടിയിലേക്ക് മാറാന്‍ വിസമ്മതിച്ച് വ്യാപാരികള്‍; കാലാവധി നീട്ടേണ്ടി വരുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: മൂല്യവര്‍ദ്ധിത നികുതിയില്‍ (വാറ്റ്) നിന്നും ചരക്ക് സേവന നികുതിയിലേക്ക് (ജിഎസ്ടി)മാറാന്‍ സംസ്ഥാനത്തെ വ്യാപാരികള്‍ക്ക് വലിയ താല്പര്യമില്ല. ജിഎസ്ടിയിലേക്കുള്ള മാറ്റത്തിനു

author-image
subha Lekshmi b r
New Update
 ജിഎസ്ടിയിലേക്ക് മാറാന്‍ വിസമ്മതിച്ച് വ്യാപാരികള്‍; കാലാവധി നീട്ടേണ്ടി വരുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: മൂല്യവര്‍ദ്ധിത നികുതിയില്‍ (വാറ്റ്) നിന്നും ചരക്ക് സേവന നികുതിയിലേക്ക് (ജിഎസ്ടി)മാറാന്‍ സംസ്ഥാനത്തെ വ്യാപാരികള്‍ക്ക് വലിയ താല്പര്യമില്ല. ജിഎസ്ടിയിലേക്കുള്ള മാറ്റത്തിനു സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചെങ്കിലും വ്യാപാരികളില്‍നിന്നുതണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്. വാറ്റ് ശൃംഖലയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള രണ്ടര ലക്ഷം വ്യാപാരികളില്‍ ഇതുവരെ ജിഎസ്ടിയിലേക്കു മാറിയതു40% പേരാണ്. നാളെ ജിഎസ്ടി റജിസ്ട്രേഷനുള്ള കാലാവധി അവസാനിക്കും. എന്നാല്‍,പകുതിയിലേറെ പേര്‍ ഇപ്പോഴും ജിഎസ്ടിയിലേക്കു മാറാന്‍ മടിക്കുന്നതിനാല്‍ തീയതി വീണ്ടും നീട്ടിവയ്ക്കേണ്ട സാഹചര്യമാണുളളതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.ദക്ഷിണേന്ത്യയില്‍ രജിസ്ട്രേഷനില്‍ ഏറ്റവും പിന്നിലാണു കേരളം.

വ്യാപാര മേഖലയിലെ ചില സംഘടനകള്‍ ജിഎസ്ടിക്കെതിരെ നടത്തുന്ന പ്രചാരണം കാരണമാണു രജിസ്ട്രേഷനില്‍നിന്ന് ഒരു വിഭാഗം വ്യാപാരികള്‍ വിട്ടുനില്‍ക്കുന്നതെന്നു വാണിജ്യ നികുതി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ജിഎസ്ടി നടപ്പാക്കുന്നതിന് ഏറെ മുന്‍പു രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നാണു കേന്ദ്രനിര്‍ദേശം.

രാജ്യവ്യാപകമായി ഒറ്റ ശൃംഖലയിലാണു ജിഎസ്ടി പ്രവര്‍ത്തിക്കുക. ഗുഡ്ഗാവില്‍ ഇതിനായി പ്രത്യേക ഡേറ്റാ സെന്‍ററും തയ്യാറായി കഴിഞ്ഞു. രാജ്യത്താകെ 80 ലക്ഷം വ്യാപാരികളാണ് ഇപ്പോള്‍ നികുതി ശൃംഖലയിലുള്ളത്. വാറ്റില്‍നിന്നു ജിഎസ്ടിയിലേക്കു മാറുന്നവരുടെ രേഖകള്‍ പരിശോധിക്കില്ളെങ്കിലും പുതുതായി ജിഎസ്ടിയില്‍ റജിസ്റ്റര്‍ ചെയ്യുന്നവര്‍ സമര്‍പ്പിക്കുന്ന രേഖകള്‍ വിശദമായ പരിശോധനകള്‍ക്കു വിധേയമാക്കും.വാണിജ്യ നികുതി വകുപ്പിന്‍െറ ംംംwww.keralataxes.gov.in എന്ന വെബ്സൈറ്റില്‍ നിലവിലെ യൂസര്‍ നെയിമും പാസ്വേഡും നല്‍കിയാല്‍ ജിഎസ്ടിഎന്‍റോള്‍മെന്‍റിനുള്ള താല്‍ക്കാലിക യൂസര്‍നെയിമും പാസ്വേഡും ലഭിക്കും. ഇതുപയോഗിച്ച് ംംംwww.gst.gov.in...l എന്ന ജിഎസ്ടി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തശേഷം സ്ഥിരമായ യൂസര്‍നെയിം സൃഷ്ടിക്കാം. ഇതിനു ശേഷമാണു വിവരങ്ങള്‍ അപ്ലോഡ് ചെയ്യേണ്ടത്. ഡിജിറ്റല്‍ ഒപ്പ് ഉപയോഗിച്ചു വിവരങ്ങള്‍ക്കു സാധുത വരുത്തുകയും വേണം.

WAT GST