/kalakaumudi/media/post_banners/175d638d32456fd8aa9eda07afe818ec34dbb3ec0d8caaa3d449a872d5dccf7c.jpg)
ജിഎസ്ടി റജിസ്ട്രേഷനില്ലാത്തവര്‍ക്കും ഇനി മുതല്‍ റദ്ദാക്കപ്പെട്ട കരാറുകളിലും മറ്റും ജിഎസ്ടി റീഫണ്ട് ലഭിക്കും. ഇതിനുള്ള സൗകര്യം ജിഎസ്ടി പോര്‍ട്ടലില്‍ ഇപ്പോള്‍ ലഭ്യമാക്കി. ജിഎസ്ടി കൗണ്‍സിലിന്റെ പ്രധാന ശുപാര്‍ശകളിലൊന്നായിരുന്നു ഇത്.
റദ്ദാകുന്ന കരാറുകള്‍ അതായത് കെട്ടിട നിര്‍മാണം അടക്കം കാലാവധി പൂര്‍ത്തിയാകും മുന്‍പേ റദ്ദാകുന്ന ഇന്‍ഷുറന്‍സ് പോളിസികള്‍ എന്നിവയില്‍ റീഫണ്ട് സൗകര്യം ഇനി ഉപയോഗപ്പെടുത്താം.
ഇതിനായി ജിഎസ്ടി പോര്‍ട്ടലില്‍ refumed for unregistered person എന്ന വിഭാഗത്തില്‍ പാന്‍ നമ്പര്‍ ഉപയോഗിച്ച് താല്‍ക്കാലിക റജിസ്ട്രേഷന്‍ നടത്തണം. കരാര്‍ റദ്ദാക്കല്‍ കഴിഞ്ഞ് 2 വര്‍ഷത്തിനുള്ളില്‍ റീഫണ്ടിന് അപേക്ഷിക്കണം