ഗൗതം അദാനി ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ രണ്ടാമന്‍

ന്യൂഡല്‍ഹി: ആമസോണ്‍ മേധാവി ജെഫ് ബെസോസിനെയും ലൂയിസ് വിറ്റന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെയും മറികടന്ന് ഗൗതം അദാനി ഫോര്‍ബ്‌സിന്റെ ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.

author-image
Shyma Mohan
New Update
ഗൗതം അദാനി ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ രണ്ടാമന്‍

ന്യൂഡല്‍ഹി: ആമസോണ്‍ മേധാവി ജെഫ് ബെസോസിനെയും ലൂയിസ് വിറ്റന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെയും മറികടന്ന് ഗൗതം അദാനി ഫോര്‍ബ്‌സിന്റെ ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.

നിലവില്‍ 154.7 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ഗൗതം അദാനിക്കുള്ളത്. 273.5 ബില്യണ്‍ ആസ്തിയുള്ള എലോണ്‍ മസ്‌കാണ് ഏറ്റവും വലിയ ധനികനായി തുടരുന്നത്.

കഴിഞ്ഞ മാസം അര്‍നോള്‍ട്ടിനെ പിന്തള്ളി അദാനി മൂന്നാം സ്ഥാനത്തെത്തിയിരുന്നെങ്കിലും ബെസോസിന് പിന്നിലായിരുന്നു. എന്നാല്‍ 4.9 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് അര്‍നോള്‍ട്ട് 153.5 ബില്യണ്‍ ഡോളറുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബെസോസ് 2.3 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 149.7 ബില്യണ്‍ ഡോളര്‍ സമ്പത്തുമായി പട്ടികയില്‍ നാലാം സ്ഥാനത്തെത്തി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മേധാവി മുകേഷ് അംബാനി 92 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.

അടിസ്ഥാന സൗകര്യങ്ങള്‍, ഖനനം, ഊര്‍ജം, മറ്റ് മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന ഏഴ് പൊതുലിസ്റ്റ് കമ്പനികള്‍ അടങ്ങുന്ന അദാനി ഗ്രൂപ്പിന്റെ തലവനാണ് ഗൗതം അദാനി.

എയര്‍പോര്‍ട്ടുകള്‍, സിമന്റ്, കോപ്പര്‍ റിഫൈനിംഗ്, ഡാറ്റാ സെന്ററുകള്‍, ഗ്രീന്‍ ഹൈഡ്രജന്‍, പെട്രോകെമിക്കല്‍ റിഫൈനിംഗ്, റോഡുകള്‍, സോളാര്‍ സെല്‍ നിര്‍മ്മാണം തുടങ്ങി പുതിയ വളര്‍ച്ചാ മേഖലകളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി അദാനി എന്റര്‍പ്രൈസസ് വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

gautam adani