ലൂയി വിറ്റണ്‍ മേധാവിയെ മറികടന്ന് ഗൗതം അദാനി ലോകത്തിലെ മൂന്നാം സമ്പന്നന്‍

ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ പുതിയ കണക്കുകള്‍ പ്രകാരം ഗൗതം അദാനി ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നന്‍. 137 ബില്യണ്‍ ഡോളറിന്റെ ആസ്തിയോടെയാണ് 60കാരനായ ഗൗതം അദാനി പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

author-image
Shyma Mohan
New Update
ലൂയി വിറ്റണ്‍ മേധാവിയെ മറികടന്ന് ഗൗതം അദാനി ലോകത്തിലെ മൂന്നാം സമ്പന്നന്‍

മുംബൈ: ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ പുതിയ കണക്കുകള്‍ പ്രകാരം ഗൗതം അദാനി ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നന്‍. 137 ബില്യണ്‍ ഡോളറിന്റെ ആസ്തിയോടെയാണ് 60കാരനായ ഗൗതം അദാനി പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

ബിസിനസ് ടൈക്കൂണ്‍ ഇലോണ്‍ മസ്‌കും ജെഫ് ബെസോസുമാണ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്ത്. ടെല്‍സ മേധാവി മസ്‌കിന്റെ ആസ്തി 251 ബില്യണ്‍ ഡോളറാണ്. ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസിന്റെ ആകെ ആസ്തി 153 ബില്യണ്‍ ഡോളറാണ്.

ആഢംബര ഫാഷനിലെ ലോക നേതാവായ എല്‍വിഎംഎച്ച് എന്നറിയപ്പെടുന്ന എല്‍വിഎംഎച്ച് മോയ്റ്റ് ഹെന്നസി ലൂയിസ് വിറ്റണിന്റെ സഹസ്ഥാപകനായ ബെര്‍ണാഡ് അര്‍നോട്ടിനെ ഗൗതം അദാനി മറികടന്നു. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ മൂന്ന് സമ്പന്നരുടെ പട്ടികയില്‍ ഒരു ഏഷ്യക്കാരന്‍ ഇടം നേടുന്നത് ഇതാദ്യമായാണ്. റിലയന്‍സ് ഗ്രൂപ്പിന്റെ മുകേഷ് അംബാനിക്കോ, ചൈന ആസ്ഥാനമായ ആലിബാബ ഗ്രൂപ്പിന്റെ ജാക്ക് മായ്‌ക്കോ മറ്റ് ഏത് ഏഷ്യക്കാര്‍ക്കോ ഇത്രയും ഉയരങ്ങള്‍ കീഴടക്കാനായിട്ടില്ല.

gautam adani Louis Vuitton boss