ആഗോള സമ്പന്നരുടെ പട്ടികയില്‍ മസ്‌കിനെ മറികടക്കാന്‍ അദാനി

By Shyma Mohan.13 01 2023

imran-azhar

 


മുംബൈ: ആഗോള സമ്പന്നരുടെ പട്ടികയില്‍ ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കിനെ മറികടന്ന് ഗൗതം അദാനി രണ്ടാമതെത്തുമെന്ന് റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗിന്റെ ബില്യണയര്‍ ഇന്‍ഡക്സ് പ്രകാരം 119 ബില്യണ്‍ ഡോളര്‍, ഏകദേശം 9,68,500 കോടി രൂപയാണ് അദാനിയുടെ നിലവിലെ ആസ്തി.

 

ഇലോണ്‍ മസ്‌കിന്റെ ആസ്തി 132 ബില്യണ്‍ ഡോളര്‍, അഥവാ 10,74,200 കോടിയാണ്. അഞ്ചാഴ്ചക്കുള്ളില്‍ മസ്‌കിനെ മറികടന്ന് രണ്ടാമതെത്തുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മസ്‌കിന് റെക്കോര്‍ഡ് നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. 137 ബില്യണ്‍ ഡോളറാണ് നഷ്ടമായത്. എന്നാല്‍ അദാനിയാകട്ടെ വന്‍ കുതിപ്പാണ് നടത്തുന്നത്. ഒരു വര്‍ഷത്തിനിടെ അദാനിയുടെ ആസ്തി 43 ബില്യണ്‍ ഡോളറാണ് വര്‍ദ്ധിച്ചത്. ആഢംബര ഉല്‍പന്ന വ്യവസായി ബെര്‍നാഡ് അര്‍നോള്‍ഡാണ് ഒന്നാം സ്ഥാനത്ത്.

OTHER SECTIONS