ലോകത്തെ 20 സമ്പന്നരുടെ പട്ടികയില്‍ നിന്നും അദാനി പുറത്ത്!

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ഓരോ ദിവസവും ആസ്തിയില്‍ വലിയ ഇടിവാണ് അദാനി ഗ്രൂപ്പ് നേരിടുന്നത്.

author-image
Shyma Mohan
New Update
ലോകത്തെ 20 സമ്പന്നരുടെ പട്ടികയില്‍ നിന്നും അദാനി പുറത്ത്!

ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ഓരോ ദിവസവും ആസ്തിയില്‍ വലിയ ഇടിവാണ് അദാനി ഗ്രൂപ്പ് നേരിടുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നരായ 20 പേരുടെ പട്ടികയില്‍ നിന്ന് ഗൗതം അദാനി പുറത്തായി. 24 മണിക്കൂറിനിടെ അഞ്ച് സ്ഥാനമാണ് അദാനി പിന്തള്ളപ്പെട്ടത്.

ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം ഗൗതം അദാനിയുടെ ആസ്തിയില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 21-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. അദ്ദേഹത്തിന്റെ ആസ്തി 61.3 ബില്യണ്‍ ഡോളറായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10.7 ബില്യണ്‍ ഡോളറാണ് അദാനിക്ക് നഷ്ടപ്പെട്ടത്. ഷെയറുകള്‍ ഇടിഞ്ഞതിന് പിന്നാലെ ഗൗതം അദാനി ഇപ്പോള്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനും പിന്നിലാണ്. ആകെ ആസ്തി 69.8 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള സുക്കര്‍ബര്‍ഗ് പട്ടികയില്‍ 13-ാം സ്ഥാനത്തെത്തി.

വ്യാഴാഴ്ച 64.7 ബില്യണ്‍ ഡോളറുമായി ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ 16-ാം സ്ഥാനത്തായിരുന്ന ഗൗതം അദാനി. വെറും 24 മണിക്കൂറിനുള്ളില്‍ അഞ്ച് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട അദ്ദേഹം 21-ാം സ്ഥാനത്തെത്തി.2022-ല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന വ്യക്തിയെന്ന മുദ്ര പതിപ്പിച്ച അദാനിയെ സംബന്ധിച്ചിടത്തോളം 2023 വളരെ മോശമാണെന്ന് തെളിയിക്കുകയാണ്.

 

gautam adani