വന്‍ തിരിച്ചടി: ഫോബ്‌സ് പട്ടികയില്‍ താഴേക്ക് കൂപ്പുകുത്തി അദാനി

By Shyma Mohan.27 01 2023

imran-azhar

 


മുംബൈ: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ അദാനിക്ക് വന്‍ തിരിച്ചടി. ഫോബ്സ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് കൂപ്പുകുത്തി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി.

 

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ അദാനിക്കുണ്ടായത് 2.35 ലക്ഷം കോടിയുടെ ഇടിവാണ്. ഏഷ്യയുടെ ശത കോടിശ്വരന്മാരുടെ പട്ടികയില്‍ മുന്നില്‍ നിന്നും ഏഴിലേക്കാണ് കൂപ്പുകുത്തിയത്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഇന്നലെ മൂന്നാം സ്ഥാനത്തേക്ക് വീണിരുന്നു.

 

അദാനി ഗ്രൂപ്പ് ഓഹരി തട്ടിപ്പ് നടത്തിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ കനത്ത ഇടിവ് ഇന്നും തുടരുന്നു. അദാനി ഗ്രൂപ്പിനുണ്ടാകുന്ന തിരിച്ചടി ഇന്ത്യന്‍ വിപണിയെയും ബാധിച്ചിട്ടുണ്ട്. സെന്‍സെക്‌സ് 874 പോയിന്റ് ഇടിഞ്ഞപ്പോള്‍ നിഫ്റ്റി 282 പോയിന്റ് ഇടിവാണ് രേഖപ്പെടുത്തിയത്.

 

 

OTHER SECTIONS