/kalakaumudi/media/post_banners/4fdd285f777605fd998e402e602227891f5f8601fcbdf529dda629969cb50509.jpg)
കൊച്ചി: ഗോദ്‌റെജ് അപ്ലയന്‍സസ്, രാജ്യത്തെ ആദ്യത്തെ ലീക്ക് പ്രൂഫ് സ്പളിറ്റ് എയര്‍ കണ്ടീഷണര്‍ പുറത്തിറക്കി. പത്തുവര്‍ഷത്തെ ഇന്‍വേര്‍ട്ടര്‍ കംപ്രസര്‍ വാറന്റിയുള്ള എയര്‍ കണ്ടീഷണറിന്റെ വില 48900 രൂപയാണ്. രാജ്യത്തെ വിവിധ സ്റ്റോറൂമുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.
'ഗവേഷണ-രൂപകല്‍പ്പന കേന്ദ്രങ്ങളിലെ നിരവധി പരീക്ഷണങ്ങളിലൂടെ മികച്ചതാക്കിയ ആന്റി-ലീക്ക് സാങ്കേതികവിദ്യയിലൂടെ, ഇന്ത്യയിലെ ആദ്യത്തെ ലീക്ക് പ്രൂഫ് സ്പ്ലിറ്റ് എസിക്ക് തുടക്കമിടുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എസി വില്‍പ്പനയില്‍ 2 മടങ്ങ് വളര്‍ച്ച പ്രതീക്ഷിക്കുന്നു.'', ഗോദ്‌റെജ് അപ്ലയന്‍സസ് ബിസിനസ് ഹെഡും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ പറഞ്ഞു.
'നിരവധി സാങ്കേതിക വിദ്യ സവിശേഷതകളോടുകൂടിയ ഇരുപത്തിഞ്ചിലധികം ഉല്പന്നങ്ങളുടെ നിരയാണ് അടുത്ത വേനല്‍ക്കാലത്തിനായി കമ്പനി ലഭ്യമാക്കിയിട്ടുള്ളത്.'', ഗോദ്‌റെജ് അപ്ലയന്‍സസ് പ്രൊഡക്ട് ഗ്രൂപ്പ് ഹെഡ്-എയര്‍ കണ്ടീഷനേഴ്‌സ് സബ്യസാചി ഗുപ്ത പറഞ്ഞു.