/kalakaumudi/media/post_banners/c2abb9b11d679177bc23f162d320cee19f422021ee92ed69818e034b31888822.jpg)
തിരുവനന്തപുരം: സ്വര്‍ണ വില വര്‍ധിച്ചു. പവന് 120 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപെ്പടുത്തിയിരിക്കുന്നത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 2,725 രൂപയും പവന് 21,800 രൂപയുമായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയാണിത്. കഴിഞ്ഞ ദിവസം 21,680 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയില്‍ സ്വര്‍ണ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും വില വര്‍ധിക്കാന്‍ ഇടയാക്കിയത്.