രാജ്യത്തെ ഏറ്റവും ഉദാരമതി: പ്രതിദിന സംഭാവന 3 കോടി!

മുംബൈ: ഇന്ത്യയിലെ ഏറ്റവും ഉദാരമനസ്‌കനായ വ്യക്തിയായി എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ ഒന്നാം സ്ഥാനത്ത്.

author-image
Shyma Mohan
New Update
രാജ്യത്തെ ഏറ്റവും ഉദാരമതി: പ്രതിദിന സംഭാവന 3 കോടി!

മുംബൈ: ഇന്ത്യയിലെ ഏറ്റവും ഉദാരമനസ്‌കനായ വ്യക്തിയായി എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ ഒന്നാം സ്ഥാനത്ത്. 1161 കോടി രൂപ വാര്‍ഷിക സംഭാവന നല്‍കിയ ശിവ് നാടാര്‍ എഡല്‍ഗിവ് ഹുറുണ്‍ ഇന്ത്യ ഫിലാന്തോപ്പി ലിസ്റ്റ് 2022ലാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

പ്രതിദിനം മൂന്നുകോടി രൂപയാണ് 77കാരനായ നാടാര്‍ സംഭാവന നല്‍കിയിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടുവര്‍ഷം ഒന്നാം സ്ഥാനത്തായിരുന്ന വിപ്രോയുടെ അസിം പ്രേംജി 484 കോടി രൂപയുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനി 190 കോടി സംഭാവന നല്‍കി പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഇടംപിടിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ 15 പേര്‍ 100 കോടി രൂപയും 20 പേര്‍ 50 കോടിയിലധികം രൂപയും 43 പേര്‍ 20 കോടിയിലധികം രൂപയും സംഭാവന നല്‍കിയതായാണ് റിപ്പോര്‍ട്ട്. ലാര്‍സന്‍ ആന്റ് ടൂബ്രോയുടെ ഗ്രൂപ്പ് ചെയര്‍മാന്‍ എ.എം നായിക് രാജ്യത്തെ ഏറ്റവും ഉദാരമതിയായ പ്രൊഫഷണല്‍ മാനേജരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

HCL Shiv Nadar