ദ്രുതഗതിയിലുള്ള ഡേറ്റാ വളര്‍ച്ച: ഹാഷ് ഫ്യൂച്ചറില്‍ അവസരങ്ങളും ആശങ്കകളും പങ്കുവയ്ക്കും

തിരുവനന്തപുരം: ഇതാദ്യമായി കേരളത്തില്‍ ലോകോത്തര ഡിജിറ്റല്‍ അനുഭവം പ്രദാനം ചെയ്യുന്ന ഡിജിറ്റല്‍ എക്സ്പീരിയന്‍സ് സോണുകളുമായി പ്രമുഖ സ്ഥാപനങ്ങള്‍ ഒന്നിച്ചെത്തുന്നു.

author-image
Raji Mejo
New Update
ദ്രുതഗതിയിലുള്ള ഡേറ്റാ വളര്‍ച്ച: ഹാഷ് ഫ്യൂച്ചറില്‍ അവസരങ്ങളും ആശങ്കകളും പങ്കുവയ്ക്കും
 
 
തിരുവനന്തപുരം: ഇതാദ്യമായി കേരളത്തില്‍ ലോകോത്തര ഡിജിറ്റല്‍ അനുഭവം പ്രദാനം ചെയ്യുന്ന ഡിജിറ്റല്‍ എക്സ്പീരിയന്‍സ് സോണുകളുമായി  പ്രമുഖ സ്ഥാപനങ്ങള്‍ ഒന്നിച്ചെത്തുന്നു. 
 
കൊച്ചിയില്‍ മാര്‍ച്ച് 22, 23 തിയതികളില്‍ നടക്കുന്ന ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറിലാണ് വിവിധ മേഖലകളിലെ ഹൈടെക് ഭാവി സാധ്യതകള്‍ ഡിജിറ്റല്‍ അനുഭവങ്ങളിലൂടെ പകര്‍ന്നുതരുന്നത്. ഭാവികേരളം ഡിജിറ്റല്‍ ലോകത്ത് എങ്ങനെയായിരിക്കുമെന്ന പ്രമേയമാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. 
 
ആരോഗ്യപരിരക്ഷ, ബാങ്കിംഗ്, വിദ്യാഭ്യാസം, ചില്ലറവ്യാപാരം തുടങ്ങിയ മേഖലകളിലേയ്ക്ക് നിര്‍മിതബുദ്ധിയും (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്)  ഭാവനായാഥാര്‍ഥ്യവു (വെര്‍ച്വല്‍ റിയാലിറ്റി)മടക്കമുള്ള സാങ്കേതികവിദ്യാ വിപ്ലവങ്ങള്‍ കടന്നുവരുമ്പോഴുണ്ടാകുന്ന മാറ്റങ്ങളാണ് അനുഭവവേദ്യമാക്കുന്നത്. പ്രമുഖ സ്ഥാപനങ്ങള്‍ക്കുപുറമെ പതിനഞ്ചോളം സ്റ്റാര്‍ട്ടപ്പുകളും ഇങ്ങനെ ഹാഷ് ഫ്യൂച്ചറിന്  മാറ്റുകൂട്ടാനെത്തുന്നു. 
 
ഭാവിയില്‍ ബാങ്കിംഗ് എങ്ങനെയായിരിക്കുമെന്നത് വിവരിക്കുന്നത് ഇന്ത്യയില്‍ ബാങ്കിംഗില്‍ വിവരസാങ്കേതികവിദ്യയുമായി ഏറെ മുന്നോട്ടുപോയിരിക്കുന്ന കേരളത്തിന്‍റെ സ്വന്തം ബാങ്കായ ഫെഡറല്‍ ബാങ്കാണ്. 
 
ബഹുരാഷ്ട്ര സ്ഥാപനമായ സിസ്കോ ആണ് വിദ്യാഭ്യാസത്തിലെ ഡിജിറ്റല്‍ സാധ്യതകള്‍ വിവരിക്കുന്നത്. നിര്‍മിത ബുദ്ധിയും ഭാവനാ യാഥാര്‍ഥ്യവും  ആണ് ഇത്തരത്തിലൂള്ള മറ്റൊരു സ്ഥാപനമായ എച്ച്പിയുടെ പ്രത്യേകതകള്‍. ഗെയിമുകളടക്കം ഡിജിറ്റല്‍ ത്രിഡി  വിനോദത്തിന്‍റെ ഭാവിസാധ്യതകള്‍ അവതരിപ്പിക്കുന്നത് റേ ത്രിഡി എന്ന കമ്പനിയാണ്. 
 
ആരോഗ്യപരിരക്ഷയുടെ ഡിജിറ്റല്‍ ഭാവിയുമായെത്തുന്ന ആസ്റ്റര്‍ മെഡിസിറ്റിയുടെ ഡിജിറ്റല്‍ എക്സ്പീരിയന്‍സ് സോണില്‍ വന്‍സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയരിക്കുന്നത്. 
 
ഷോപ്പിംഗ് മനുഷ്യസഹായമില്ലാതെ എങ്ങനെ ചെയ്യാമെന്ന് കാനഡയിലെ ഓറന്‍സ് എന്ന സ്ഥാപനം വിവരിച്ചുതരും. മലയാളികളാണ് ഓറന്‍സിനുപിന്നിലുള്ളതെന്ന പ്രത്യേകതയുമുണ്ട്. പെയ്ടിഎം-ന്‍റെ ഡിജിറ്റല്‍ അനുഭവമേഖലയും ഹാഷ് ഫ്യൂച്ചറിനെത്തുന്നുണ്ട്. 
 
എല്ലാ മേഖലകളിലും ഡിജിറ്റല്‍ സാധ്യതകള്‍ എത്രത്തോളമുണ്ടെന്നും ഇവ ഉപയോഗിച്ച് കേരളത്തിന് അത്രത്തോളം മുന്നോട്ടുപോകാന്‍ കഴിയുമെന്നുമുള്ളതാണ് ഡിജിറ്റല്‍ സോണുകളിലൂടെ പറഞ്ഞുതരുന്നത്. ഹാഷ് ഫ്യൂച്ചറിന്‍റെ ആദ്യ ഉച്ചകോടി യാഥാര്‍ഥ്യമാക്കുന്നതില്‍ മുന്‍കൈയെടുത്ത സ്ഥാപനങ്ങളാണ് ഡിജിറ്റല്‍ അനുഭവങ്ങളും ജനങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കുന്നത്.
 
ഉച്ചകോടിയിലേയ്ക്കുള്ള രജിസ്ട്രേഷന്‍ തുടരുകയാണ്.www.towardsfuture.in  എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
Hash Futures: High Tech Digital Experiences Famous institutions to pour