/kalakaumudi/media/post_banners/763d54b34a17f13cb8919b8d4c2d277dc47d4dcee7232de26fa66d1fd30f1a99.jpg)
കൊച്ചി: സാങ്കേതികവിദ്യയുടെ മുന്നേറ്റം ഏറ്റവുമധികം പ്രതിഫലിച്ചിട്ടുള്ള മേഖലകളായ ഗതാഗതം, സഞ്ചാരം എന്നിവയിലെ ഭാവി സാധ്യതകള്‍ തേടാനും അവ കേരളത്തില്‍ പ്രായോഗികമാക്കാനുമുള്ള ചര്‍ച്ചകള്‍ 'ഹാഷ് ഫ്യൂച്ചര്‍' ആഗോള ഡിജിറ്റല്‍ ഉച്ചകോടിയില്‍ നടക്കും. ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ 22 മുതല്‍ 23 വരെ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി 'സഞ്ചാരത്തിന്റെയും ഗതാഗതത്തിന്റെയും ഭാവി' എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഈ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. ബ്ലോക്‌ചെയിന്‍, നിര്‍മിത ബുദ്ധി, മെഷിന്‍ ലേണിംഗ് തുടങ്ങിയ വിപ്ലവാത്മകമായ വിവരസാങ്കേതിക വിദ്യകള്‍ അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ എത്രത്തോളം ഈ മേഖലയില്‍ പ്രായോഗികമാകും എന്നതാണ് ചര്‍ച്ചയുടെ കേന്ദ്രബിന്ദു.
ഡിജിറ്റൈസേഷന്‍ ജനങ്ങള്‍ക്ക് എത്രത്തോളം പ്രയോജനപ്പെട്ടിട്ടുണ്ടെന്നും ഇ-കൊമേഴ്‌സ്-മാധ്യമ മേഖലകളെപ്പോലെ ഡിജറ്റൈസേഷന്‍ ഉപയോക്താക്കളെ കണക്കിലെടുത്തിട്ടുണ്ടോ എന്നും വന്‍തോതില്‍ ലഭ്യമായ വിവരശേഖരത്തെ വിലയിരുത്താന്‍ ബ്ലോക്‌ചെയിന്‍,നിര്‍മിതബുദ്ധി എന്നീ സാങ്കേതികവിദ്യകള്‍ക്കു കഴിഞ്ഞിട്ടുണ്ടോ എന്നും അതുവഴി യാത്രച്ചെലവ് കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നും യാത്രാമാര്‍ഗങ്ങള്‍ എത്രത്തോളം പരിഷ്‌കരിക്കാന്‍ കഴിഞ്ഞു എന്നും ഈ ചര്‍ച്ചകളിലൂടെ പരിശോധിക്കപ്പെടും.
വോള്‍വോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ കമല്‍ ബാലി, യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയിലെ ചീഫ് ഡേറ്റ ഓഫീസര്‍ നടേഷ് മാണിക്കോത്ത്, എമിറേറ്റ്‌സ് ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ക്രിസ്റ്റോഫ് മ്യൂളര്‍, ഇന്നവേഷന്‍ ഇന്‍കുബേറ്റര്‍ മാനേജിംഗ് പാര്‍ട്ണര്‍ ആന്റണി സത്യദാസ്, ലുഫ്താന്‍സ ഗ്രൂപ് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഡോ. റോളണ്ട് ഷുള്‍സ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. മാധ്യമപ്രവര്‍ത്തക സ്വാതി ഖാദേല്‍വാള്‍ മോഡറ്ററായിരിക്കും.
ഡ്രൈവറില്ലാത്ത വാഹനങ്ങള്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ, വൈദ്യുതി ഉപയോഗിക്കുന്ന വാഹനങ്ങള്‍, ഇവയിലെ ഊര്‍ജ സംഭരണം എന്നിവ യാത്രാമാര്‍ഗങ്ങളില്‍ എത്രത്തോളം പ്രയോജനപ്പെടുന്നുണ്ടെന്നതും ഈ മേഖലയിലെ വ്യവസായത്തിന് ഭാവയില്‍ ഇത് എത്രത്തോളം ഉപകാരപ്പെടുമെന്നതും ചര്‍ച്ച ചെയ്യപ്പെടും.
കേരളത്തിന്റെ ഭാവി പുരോഗതിയെയും നയങ്ങളെയും ഡിജിറ്റൈസേഷനും ആധുനിക സാങ്കേതികവിദ്യയും എത്രത്തോളം സ്വാധീനിക്കുമെന്നത് ചര്‍ച്ച ചെയ്യാനാണ് 'ഡിജിറ്റല്‍ ഭാവിയിലേയ്ക്ക്' എന്ന വിഷയത്തില്‍ ഹാഷ് ഫ്യൂച്ചര്‍ ദ്വിദിന ആഗോള ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. ആറു പ്രധാനമേഖലകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ കോര്‍പറേറ്റ് ഉന്നതര്‍, സ്റ്റാര്‍ട്ടപ് സംരംഭകര്‍, നിക്ഷേപകര്‍, ബിസിനസ് മേഖലയിലെ സംഘടനാ പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍, പ്രമുഖ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രഫഷനലുകള്‍, അക്കാദമിക് വിദഗ്ധര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിദ്യാഭ്യാസവും നൈപുണ്യവും, ആരോഗ്യവും സുസ്ഥിരതയും, ബാങ്കിംഗ്-ധനകാര്യമേഖലയും റീട്ടെയിലും, സാങ്കേതിക വിപ്ലവവും ആകമാന വികസനവും തുടങ്ങിയവയാണ് ഇതര മേഖലകള്‍ .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
