By Shyma Mohan.04 09 2022
ന്യൂഡല്‍ഹി: സൈറസ് മിസ്ട്രിയുടെ മരണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ടാറ്റ സണ്‍സ് ചെയര്‍മാന്‍. മുംബൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള പാല്‍ഘറില്‍ വെച്ച് നടന്ന വാഹനാപകടത്തിലാണ് മുന്‍ ടാറ്റ സണ്‍സ് ചെയര്‍മാന് അപ്രതീക്ഷിത വിയോഗം സംഭവിച്ചത്.
ഇത്രയും ചെറുപ്പത്തിലുള്ള മിസ്ട്രിയുടെ മരണം അതിദാരുണമാണെന്ന് ടാറ്റ സണ്‍സിന്റെ നിലവിലെ ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ പറഞ്ഞു. സൈറസ് മിസ്ട്രിയുടെ പെട്ടെന്നുള്ള അകാല വിയോഗത്തില്‍ അതിയായ ദുഃഖമുണ്ടെന്നും അദ്ദേഹത്തിന് ജീവിതത്തോട് അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്നതായും ടാറ്റ സണ്‍സ് ചെയര്‍മാന്‍ പറഞ്ഞു. വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം അന്തരിച്ചു എന്നത് വളരെ ദയനീയമാണ്. ഈ ദുഷ്‌കരമായ സമയങ്ങളില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ അഗാധമായ അനുശോചനവും പ്രാര്‍ത്ഥനയുമെന്ന് എന്‍.ചന്ദ്രശേഖരന്‍ അനുശോചന സന്ദേശത്തില്‍ കുറിച്ചു.