ഹഡില്‍ കേരള: ആദ്യദിനം ആയിരത്തിലേറെ പങ്കാളികള്‍

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പ് സംരംഭകരും നിക്ഷേപകരും സാങ്കേതിക വിദഗ്ധരും ഒത്തുചേരുന്ന ഏഷ്യയിലെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നായ 'ഹഡില്‍ കേരള'യുടെ ആദ്യദിനത്തില്‍ പങ്കെടുക്കാനെത്തിയത് 1350 പ്രതിനിധികളും അറുനൂറോളം സ്റ്റാര്‍ട്ടപ്പുകളും. കോവളം 'ദ് ലീല

author-image
Raji Mejo
New Update
 ഹഡില്‍ കേരള: ആദ്യദിനം ആയിരത്തിലേറെ പങ്കാളികള്‍

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പ് സംരംഭകരും നിക്ഷേപകരും സാങ്കേതിക വിദഗ്ധരും ഒത്തുചേരുന്ന ഏഷ്യയിലെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നായ 'ഹഡില്‍ കേരള'യുടെ ആദ്യദിനത്തില്‍ പങ്കെടുക്കാനെത്തിയത് 1350 പ്രതിനിധികളും അറുനൂറോളം സ്റ്റാര്‍ട്ടപ്പുകളും. കോവളം 'ദ് ലീല റാവിസ് ബീച്ച് റിസോര്‍ട്ടാ'ണ് ഹഡില്‍ കേരള വേദി.

കേരളത്തിനു പുറത്തുള്ള 40 സ്റ്റാര്‍ട്ടപ്പുകളും 12 നിക്ഷേപകരും സമ്മേളനത്തിനെത്തി. 120 മെന്റര്‍മാര്‍ പങ്കെടുത്തു. കടലോര ഹഡിലുകളില്‍ 10 സംരംഭ സ്ഥാപകരുടെയും 20 സാങ്കേതിക വിദഗ്ധരുടെയും പ്രഭാഷണങ്ങളും നിക്ഷേപകരുമായും മെന്റര്‍മാരുമായുള്ള 150 ഏകാംഗ കൂടിക്കാഴ്ചകളും നടന്നു. പിച്ചിങ്ങില്‍ 50 സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്തു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്വന്തം ഉല്‍പ്പന്ന പ്രദര്‍ശനത്തിനും സാങ്കേതിക-വിപണി പ്രമുഖരുമായുള്ള കൂടിക്കാഴ്ചകള്‍ക്കും ഏറ്റവും മികച്ച അവസരമൊരുക്കുകയാണ് ഹഡില്‍ കേരള വേദികള്‍.

രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ഷാര്‍ജ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ഉന്നത സമിതി ചെയര്‍മാന്‍ ഷെയ്ഖ് ഫാഹിം ബിന്‍ സുല്‍ത്താന്‍ അല്‍ ക്വാസിമിയാണ് മുഖ്യാതിഥിയായെത്തിയത്.

സംരംഭകത്വവിസനത്തിനും ഇന്‍കുബേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റാര്‍ട്ടപ് മിഷന്റെ നേതൃത്വത്തില്‍ ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ഐഎഎംഎഐ), ഐഎഎംഎഐ സ്റ്റാര്‍ട്ടപ് ഫൗണ്ടേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഹഡില്‍ കേരള നടക്കുന്നത്.
ലൊക്കേഷന്‍ അധിഷ്ഠിത മാര്‍ക്കറ്റിങ് സ്‌പെഷലിസ്റ്റുകളായ പോസ്റ്റര്‍സ്‌കോപ്, മൊബൈല്‍ ആപ് നിര്‍മാതാക്കളായ സോഹോ കോര്‍പറേഷന്‍ എന്നിവരാണ് പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍.

Huddle Kerala: More than 1 000 partners on the first day