കൊച്ചി: ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ ഓഫ് ഇന്ത്യ (അയാട്ട) സംഘടിപ്പിക്കുന്ന ഗ്ലോബല്‍ എന്‍ ഡി സി ഹാക്കത്തോണ്‍ സമാപിച്ചു.

author-image
Raji Mejo
New Update

കൊച്ചി: ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ ഓഫ് ഇന്ത്യ (അയാട്ട) സംഘടിപ്പിക്കുന്ന ഗ്ലോബല്‍ എന്‍ ഡി സി ഹാക്കത്തോണ്‍ സമാപിച്ചു. കാനഡ ആസ്ഥാനമായ അയാട്ട ഇതാദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യത്ത് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. അയാട്ടയുടെ അഭിമാനമായ ഹാക്കത്തോണിന്റെ 7- ാമത് എഡിഷനാണിത്. നേരത്തെ, ഹാംബര്‍ഗ്, ബെര്‍ലിന്‍, ദുബായ്, ഡബ്ലിന്‍, സിലിക്കോണ്‍ വാലി , പാരിസ് എന്നിവിടങ്ങളിലാണ് അയാട്ട ഹാക്കത്തോണ്‍ നടന്നിട്ടുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 150 പേര്‍ പങ്കെടുത്തു. അമേഡിയസ്, ലിങ്ക്ഡ് ഇന്‍, സ്പൈസ്ജെറ്റ്, എക്സ്പീഡിയ, ഇന്‍ഫിനിറ്റി സോഫ്റ്റ്വെയര്‍, കോര്‍ഹബ്ബ്, ഫിന്‍ജെന്റ് ടെക്ക്നോളജി, ടിസിഎസ് എന്നിവ ഉള്‍പ്പടെ 25 ടീമുകളാണ് പങ്കെടുക്കുന്നത്. എഞ്ചിനിയറിങ്ങ് കോളേജുകളില്‍ നിന്നുള്ള ആറ് വിദ്യാര്‍ത്ഥികളും ആറ് സ്റ്റാര്‍ട്ട് അപ്പ് കമ്പനികളും മത്സരത്തിന് യോഗ്യത നേടി. 

ഹാക്കത്തോണില്‍ 28 മണിക്കൂര്‍ എടുത്ത് തയ്യാറാക്കുന്ന പദ്ധതി മേഖലയിലെ വിദഗ്ദര്‍ അടങ്ങുന്ന ജൂറിക്ക് മുന്നില്‍ സമര്‍പ്പിച്ചു. നിരീക്ഷകര്‍ , എപിഐ പ്രൊവൈഡേഴ്സ് എന്നിവര്‍ ഉള്‍പ്പടെ ആമസോണ്‍, സണ്‍ എക്സ്പ്രസ്, അമേരിക്കന്‍ എയര്‍ലൈന്‍സ്, ഫ്ളൈദുബായ്, സിറ്റ, വാനില എയര്‍, ഫെയര്‍ലോജിക്സ്, ബ്രിട്ടിഷ് എയര്‍വെയ്സ്തുടങ്ങിയ കമ്പനികളുടെ പ്രതിനിധികള്‍ എത്തിയിരുന്നു. അയാട്ടയുടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 10 പ്രതിനിധികളുംകൊച്ചിയില്‍ പങ്കെടുത്തു. വിജയിക്കുന്ന പ്രോട്ടോട്ടൈപ്പിന് അയാട്ട വിദഗ്ദന്റെ മേല്‍നോട്ടത്തില്‍ 6 ആഴ്ച്ചത്തെ ഇന്‍ക്യുബേഷന്‍ ലഭിക്കും. ഏകദേശം 12,000 അമേരിക്കന്‍ ഡോളറാണ്വിജയികള്‍ക്കുള്ള സമ്മാനം. ആഗോള എയര്‍ലൈന്‍ മേഖലക്ക് നൂതനമായ ആശയങ്ങള്‍ കണ്ടെത്തുകയാണ് അയാട്ട ഹാക്കത്തോണിന്റെ ഉദ്ദേശം.

IBS software is hosted Closing to IATA Global Hackton