/kalakaumudi/media/post_banners/0a1886ca90be68e0dbd515f35d500ddb9bf8b7bdafc6dd391c37a6fc599d8260.jpg)
ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ ജൂണ്‍ പാദത്തിലെ ലാഭം 39.7% വളര്‍ച്ച നേടി, 9,648 കോടി രൂപയായി. അറ്റ പലിശ വരുമാനം 38 ശതമാനം വര്‍ദ്ധിച്ച് 18,227 കോടി രൂപയുമായി.
ഒന്നാം പാദത്തില്‍ അറ്റ പലിശ മാര്‍ജിന്‍ 4.78 ശതമാനമായിരുന്നു. ഇത് 2023 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ 4.01 ശതമാനമായിരുന്നു. പ്രവര്‍ത്തന ലാഭം 35.2 ശതമാനം ഉയര്‍ന്ന് 13,887 കോടി രൂപയായി. ഫീസ് ഇനത്തിലുള്ള വരുമാനം 14.1 ശതമാനമായി ഉയര്‍ന്ന് 4,843 കോടിയായി.
ജൂണ്‍ പാദത്തിന്റെ അവസാനത്തില്‍ അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം 0.48% ആയിരുന്നു, ശരാശരി കറന്റ് ആന്‍ഡ് സേവിംഗ്‌സ് അക്കൗണ്ട് അനുപാതം ഒന്നാം പാദത്തില്‍ 42.6 ശതമാനമായിരുന്നു. നിക്ഷേപങ്ങള്‍ 17.9 ശതമാനം ഉയര്‍ന്ന് 12,38,737 കോടി രൂപയായി.