/kalakaumudi/media/post_banners/6092894491596836efe212ce55142c6c57e5731c3a8901171cdf9916f58ee507.jpg)
മുംബൈ: ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വകാര്യമേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക് ഡിസംബര്‍ പാദത്തില്‍ നികുതിക്ക് ശേഷമുള്ള ലാഭം 34.2 ശതമാനം വര്‍ധിച്ച് 8,312 കോടി രൂപയായി.
ബാങ്കിന്റെ ആകെയുള്ള പലിശ വരുമാനത്തില്‍ 34.6 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നെറ്റ് ഇന്ററസ്റ്റ് ഇന്‍കം 34.6 ശതമാനം ഉയര്‍ന്ന് 16,465 കോടിയായി. നെറ്റ് ഇന്ററസ്റ്റ് മാര്‍ജിന്‍ ഡിസംബര്‍ പാദത്തില്‍ 4.65 ശതമാനമായാണ് വര്‍ദ്ധിച്ചിരിക്കുന്നത്.
മുന്‍ വര്‍ഷത്തെ കാലയളവില്‍ 3.96 ശതമാനും നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 4.31 ശതമാനവുമായിരുന്നു നെറ്റ് ഇന്ററസ്റ്റ് മാര്‍ജിന്‍. നിക്ഷേപം 10.3 ശതമാനം വര്‍ദ്ധിച്ച് 11,22,049 കോടി രൂപയായി. മൂന്നാം പാദത്തില്‍ നികുതിക്കുള്ള വ്യവസ്ഥ ഒഴികെ പ്രൊവിഷനുകള്‍ 12.5 ശതമാനം വര്‍ദ്ധിച്ച് 2,257 കോടിയായും ഉയര്‍ന്നു.