കേരളത്തില്‍ സാന്നിധ്യം ശക്തമാക്കാന്‍ ഐസിഐസിഐ ബാങ്ക്

ഇന്ത്യയിലെ പ്രമുഖ ന്യൂജനറേഷന്‍ ബാങ്കായ ഐസിഐസിഐ ബാങ്ക്, കേരളത്തില്‍ സാന്നിധ്യം ശക്തമാക്കുന്നു. കേരളത്തിലെ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും സേവനം വ്യാപിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുകയാണ്.

author-image
Web Desk
New Update
കേരളത്തില്‍ സാന്നിധ്യം ശക്തമാക്കാന്‍ ഐസിഐസിഐ ബാങ്ക്

കോഴിക്കോട്: ഇന്ത്യയിലെ പ്രമുഖ ന്യൂജനറേഷന്‍ ബാങ്കായ ഐസിഐസിഐ ബാങ്ക്, കേരളത്തില്‍ സാന്നിധ്യം ശക്തമാക്കുന്നു. കേരളത്തിലെ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും സേവനം വ്യാപിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുകയാണ്. അതിന്റെ ഭാഗമായി ആലുവയിലും ബാങ്ക് പുതിയ ശാഖ തുറന്നു. ഉത്സവ സീസണില്‍ തന്നെ പുതിയ ശാഖ തുറന്ന് ബാങ്കിന്റെ ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ഝാ പറഞ്ഞു. കേരളത്തിലെ 200-ാമത് ശാഖയാണിതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എടിഎം-ക്യാഷ് റീസൈക്ലര്‍ മെഷീനും (സിആര്‍എം) ശാഖയോട് അനുബന്ധിച്ചുണ്ട്. ബാങ്കിന് നിലവില്‍ 6074 ശാഖകളും 16,731 എടിഎമ്മുകളും ഉണ്ടെന്നാണ് 2023 ജൂണ്‍ 30-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 

banking icici bank kerala business