/kalakaumudi/media/post_banners/d2fa912730ffa00adb3e31bb13e8b0762fed3242786e6f7b087b1a1d05a95ecd.png)
കൊച്ചി: ഏറ്റവും അധികം തുകയ്ക്കുള്ള ഹരിത വായ്പകള്‍ വിതരണം ചെയ്തതിന് വേള്‍ഡ് ബാങ്ക് ഗ്രൂപ്പായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്‍ നല്‍കുന്ന പുരസ്‌കാരം ഫെഡറല്‍ ബാങ്കിനു ലഭിച്ചു. ക്ലൈമറ്റ് ഫിനാന്‍സിങ് ലീഡര്‍ഷിപ് ഇന്‍ സൗത്ത് ഏഷ്യാ റീജിയന്റെ അംഗീകാരമായാണ് പുരസ്‌കാരം നല്‍കിയിരിക്കുന്നത്. 2022 സാമ്പത്തിക വര്‍ഷം 332.9 ദശലക്ഷം ഡോളര്‍ എന്ന ഏറ്റവും ഉയര്‍ന്ന തുകയുടെ ഹരിത വായ്പകള്‍ വിതരണം ചെയ്തതാണ് ഫെഡറല്‍ ബാങ്കിനെ ഈ ബഹുമതിക്ക് അര്‍ഹമാക്കിയത്. ഐഎഫ്സിയിലെ സൗത്ത് ഏഷ്യ റീജണല്‍ പോര്‍ട്ട്ഫോളിയോ മാനേജര്‍ എഫ്ഐജി ജൂണ്‍ വൈ പാര്‍കില്‍ നിന്ന് ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അശുതോഷ് ഖജൂരിയ പുരസ്‌കാരം ഏറ്റുവാങ്ങി.
സുസ്ഥിരവികസനം പ്രോല്‍സാഹിപ്പിക്കുന്നതിലും നവീനവും ഫലപ്രദവുമായ സാമ്പത്തിക പദ്ധതികളിലൂടെ കാലാവസ്ഥാ മാറ്റങ്ങളുടെ ആഘാതം കുറക്കുന്നതിനു നടത്തുന്ന ശ്രമങ്ങളിലും ഫെഡറല്‍ ബാങ്കിനുള്ള പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നതാണ് ഈ ബഹുമതി.
ആഗോളതാപനത്തിന് എതിരെ പൊരുതാനുള്ള മികച്ചൊരു മാര്‍ഗമാണ് ഹരിത വായ്പകളെന്ന് വിശ്വസിക്കുന്നതായി പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അശുതോഷ് ഖജൂരിയ പറഞ്ഞു. ഈ സുപ്രധാന മേഖലയില്‍ മുന്നില്‍ നിന്നു നയിക്കുന്നതു തങ്ങള്‍ തുടരും. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും കൂടുതല്‍ ഫലപ്രദമായ നീക്കങ്ങള്‍ നടത്താനും അതിലൂടെ ലോകത്തില്‍ മാറ്റമുണ്ടാക്കാന്‍ സഹായിക്കാനും ഈ പുരസ്‌കാരം പ്രോല്‍സാഹനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇഎസ് ജി മൂല്യങ്ങള്‍ പകര്‍ത്തിക്കൊണ്ടാണ് സുസ്ഥിരമായൊരു നാളേയ്ക്കു വേണ്ടി ബാങ്ക് പ്രവര്‍ത്തിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
