/kalakaumudi/media/post_banners/15cf39b7664fecfbc37eb6223d495c7c064810d13409f5a34d8a8cad75321da1.jpg)
ബംഗളൂരു: ഐടി കമ്പനിയായ വിപ്രോയുടെ ഓഹരികള്‍ക്ക് ഇടിവ് സംഭവിച്ചു. ഇന്നലെ രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ മുതല്‍ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. വിപ്രോയുടെ വിപണിമൂല്യം ഇന്നലെ മാത്രം 6000 കോടി രൂപ താഴ്ന്നാണ്. കൂടാതെ നടപ്പു ത്രൈമാസത്തില്‍ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഐടി കമ്പനിയായ വിപ്രോയുടെ വരുമാനവളര്‍്ച്ച കുറയുമെന്ന പ്രവചനമാണ് ഓഹരികള്‍്ക്ക് തളര്‍്ച്ച വരുത്തിയത്. കമ്പനിയുടെ പ്രധാന മൂന്ന് ഇടപാടുകാര്‍് പോപ്പര്‍് നടപടികളിലേക്കു നീങ്ങിയതാണ് ഇതിനു കാരണം. അടുത്ത കുറച്ച് ത്രൈമാസങ്ങളില്‍്കൂടി വരുമാനത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുമെന്ന് ധനകാര്യ മേധാവി ജാറ്റിന് ദലാല്‍ പറഞ്ഞു. ജൂണ് ഒന്നു മുതല്‍ ശമ്പളവര്‍ധന നടപ്പാക്കുന്നതിനാല്‍ ചെലവുയരുമെന്നും അദ്ദേഹം പറഞ്ഞു.ഇതുകൂടാതെ,ജൂണില്‍ അവസാനിക്കുന്ന ത്രൈമാസത്തില്‍ കമ്പനി 202 കോടി ഡോളറിനും 207 കോടി ഡോളറിനും ഇടയില്‍ വരുമാനമുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇത് മാര്‍്ച്ചില്‍ അവസാനിച്ച ത്രൈമാസത്തിലെ വരുമാനത്തില്‍്‌നിന്നും 2.3 ശതമാനം കുറവായിരിക്കും. പ്രവചനത്തേക്കാളും വലിയ നഷ്ടത്തിലായിരുന്നു 2017-18 സാമ്പത്തികവര്‍ഷത്തെ നാലാം ത്രൈമാസ പ്രവര്‍്ത്തനറിപ്പോര്‍്ട്ട് വിപ്രോ പുറത്തുവിട്ടത്. ബുധനാഴ്ച ഓഹരി കമ്പോളങ്ങള്‍ വ്യാപാരം അവസാനിപ്പിച്ചതിനുശേഷം പുറത്തുവിട്ടതിനാല്‍ അത് ഇന്നലെ ഓഹരി കമ്പോളത്തില്‍ പ്രതിഫലിക്കുകയായിരുന്നു.