/kalakaumudi/media/post_banners/4d1a48af738d9344ee1277ba5f6a7041c7b3768cd18d4b8e57c14dba3e26857d.jpg)
മുംബൈ: ഐടി, റിയാൽറ്റി ഓഹരികളുടെ കരുത്തിൽ സൂചികകൾ മൂന്നാംദിവസവും റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 166.96 പോയന്റ് ഉയർന്ന് 58,296.91ലും നിഫ്റ്റി 54.20 പോയന്റ് നേട്ടത്തിൽ 17,377.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
പ്രസാമ്പത്തിക ഉത്തേജന പദ്ധതികളുമായി യുഎസ് മുന്നോട്ടുപോകുമെന്ന വിലയിരുത്തൽ വിപണി നേട്ടമാക്കി. വിപ്രോ, എച്ച്‌സിഎൽ ടെക്, ഇൻഫോസിസ്, ഹിൻഡാൽകോ, റിലയൻസ്, ഐഷർ മോട്ടോഴ്‌സ്, ഗ്രാസിം, ടെക് മഹീന്ദ്ര, സിപ്ല, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
ഐഒസി, ഇൻഡസിൻഡ് ബാങ്ക്, ഒഎൻജിസി, ബ്രിട്ടാനിയ, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവർഗ്രിഡ് കോർപ്, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. തീക്ഷിച്ചതിലും കുറഞ്ഞ ജോബ് ഡാറ്റ പുറത്തുവിട്ടതിനെതുടർന്ന്, യുഎസ് ഫെഡ് റിസർവ് പുതിയ പ്രഖ്യാപനത്തിൽനിന്ന് പിന്മാറിയേക്കുമെന്ന സൂചന ആഗോളതലത്തിൽ പ്രതിഫലിച്ചു.
ഐടി, റിയാൽറ്റി സൂചികകൾ 1-3ശതമാനം ഉയർന്നു. ബാങ്ക്, പവർ, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികൾ വില്പന സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളും നേട്ടത്തിാലണ് വ്യാപാരം അവസാനിപ്പിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
