ഐടിസിയുടെ അറ്റാദായത്തില്‍ 10.3 ശതമാനം വര്‍ധന

ഐടിസി ലിമിറ്റഡിന്റെ സെപ്തംബറില്‍ അവസാനിച്ച പാദത്തിലെ അറ്റാദായം 10.3% വര്‍ധിച്ച് 4,927 കോടി രൂപയായി. എക്‌സൈസ് തീരുവ ഒഴികെയുള്ള മറ്റു പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2.6% വര്‍ധിച്ച് 16,550 കോടി രൂപയായി.

author-image
Web Desk
New Update
ഐടിസിയുടെ അറ്റാദായത്തില്‍ 10.3 ശതമാനം വര്‍ധന

മുംബൈ: ഐടിസി ലിമിറ്റഡിന്റെ സെപ്തംബറില്‍ അവസാനിച്ച പാദത്തിലെ അറ്റാദായം 10.3% വര്‍ധിച്ച് 4,927 കോടി രൂപയായി. എക്‌സൈസ് തീരുവ ഒഴികെയുള്ള മറ്റു പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2.6% വര്‍ധിച്ച് 16,550 കോടി രൂപയായി.

പ്രവര്‍ത്തന ലാഭം പ്രതിവര്‍ഷം 1% വര്‍ധിച്ച് 4,886.54 കോടി രൂപയായി. പ്രവര്‍ത്തന മാര്‍ജിന്‍ വര്‍ഷം തോറും 44 ബേസിസ് പോയിന്റ് കുറഞ്ഞ് 29.53% ആയി.

ഈ പാദത്തില്‍ സിഗരറ്റ് ബിസിനസ് വരുമാനം 10% വര്‍ധിച്ച് 7,658 കോടി രൂപയായി. ഐടിസിയുടെ മൊത്തം വരുമാനത്തിന്റെ 46 ശതമാനത്തിലധികം സിഗററ്റ് ബിസിനസില്‍ നിന്നാണ് ലഭിച്ചത്. സിഗരറ്റ് ഇതര എഫ്എംസിജി ബിസിനസ് വരുമാനം 8.3 ശതമാനം വര്‍ധിച്ച് 5,292 കോടി രൂപയായി.

business profit ITC< India