/kalakaumudi/media/post_banners/2ae7a7f56601fa88e106fe1344a774fe736e40a752b5631d2fb9581a81be8078.jpg)
മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ ഐടിസി ലിമിറ്റഡിന്റെ അറ്റ ലാഭം 6.5 ശതമാനം വര്‍ധിച്ച് 5,335 കോടി രൂപയായി. ഓഹരിക്ക് 6.25 രൂപ ഇടക്കാല വിഹിതവും പ്രഖ്യാപിച്ചു.
കഴിഞ്ഞ പാദത്തില്‍ 5007 കോടിയായിരുന്നു ലാഭം. ഈ കാലയളവില്‍ പ്രവര്‍ത്തന വരുമാനം 2 ശതമാനം വര്‍ധിച്ച് 19,485 കോടിയായി. കഴിഞ്ഞ പാദത്തില്‍ ഇത് 19,021 കോടിയായിരുന്നു.
സിഗററ്റ് ബിസിനസില്‍ നിന്നുള്ള വരുമാനത്തില്‍ 2.5 ശതമാനം വര്‍ധനവുണ്ടായി. ഹോട്ടല്‍ ബിസിനസില്‍ നിന്നുള്ള വരുമാനം 5,218 കോടിയാണ്. 8 ശതമാനം വര്‍ധനവ്.