ഇന്ത്യന്‍ വിപണിയിലെ വിദേശ നിക്ഷേപത്തില്‍ വര്‍ധനവ്

By web desk.02 12 2023

imran-azhar


ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയിലെ വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. രാജ്യത്തെ ഓഹരി, കടപ്പത്ര വിപണികളിലാണ് ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം രേഖപ്പെടുത്തിയത്. യു എസ് ട്രഷറി ബോണ്ടുകളില്‍ നിന്നുള്ള വരുമാനം കുറയുന്നതാണ് ഇതിന് കാരണം. നിലവിലെ 5.25 % പലിശ നിരക്ക് തുടരാന്‍ യു എസ് ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചതും ഇന്ത്യന്‍ വിപണിയിലെ വിദേശ നിക്ഷേപം വര്‍ധിക്കാന്‍ ഇടയാക്കി.

 

രാജ്യത്ത് കഴിഞ്ഞമാസം ഏകദേശം 12,500 കോടിയുടെ നിക്ഷേപം എത്തിയിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇത്രയും തുക നിക്ഷേപമായി എത്തുന്നത്. 2021 സെപ്തംബറില്‍ 12,804 കോടിയുടെ വിദേശ നിക്ഷേപം എത്തിയിരുന്നു. കടപ്പത്രങ്ങളിലേക്കുള്ള ഈ വര്‍ഷത്തെ ആകെ വിദേശ നിക്ഷേപം 44,438 കോടി രൂപയാണ്.

 

ഓഹരി വിപണിയിലേക്കു നവംബറില്‍ മാത്രമായി 9000 കോടിയിലേറെ രൂപയുടെ നിക്ഷേപമാണ് എത്തിയത്. ഈ വര്‍ഷം ഓഹരി വിപണിയിലേക്ക് മാത്രം 1,04,580 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് എത്തിയത്.

 

 

 

OTHER SECTIONS