ഇന്ത്യയിലെ കടപ്പത്ര വിപണിയിലേക്കെത്തുന്ന വിദേശ നിക്ഷേപത്തില്‍ വര്‍ധനവ്.

author-image
anu
New Update

കൊച്ചി: ഇന്ത്യയിലെ കടപ്പത്ര വിപണിയിലേക്കെത്തുന്ന വിദേശ നിക്ഷേപത്തില്‍ വര്‍ധനവ്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 35,000 കോടി രൂപയുടെ കടപ്പത്രങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ നിന്നും വാങ്ങിയത്.

ആഗോള ബോണ്ട് സൂചികയില്‍ ഇന്ത്യന്‍ കടപ്പത്രങ്ങളെയും ഉള്‍പ്പെടുത്തുമെന്ന ജെ. പി മോര്‍ഗന്റെ വിലയിരുത്തലാണ് നിക്ഷേപകര്‍ക്ക് ആവേശം സൃഷ്ടിക്കുന്നത്. കഴിഞ്ഞ വര്‍ഷം 60,000 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ബോണ്ട് വിപണിയില്‍ ലഭിച്ചത്. പുതുവര്‍ഷത്തിലും ബോണ്ടുകളിലേക്ക് കൂടുതല്‍ വിദേശ പണം ഒഴുകിയെത്തുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Latest News Business News bond market