എല്‍ഐസിയുടെ നിക്ഷേപ മൂല്യത്തില്‍ വര്‍ധനവ്

പൊതുമേഖല കമ്പനിയായ എല്‍ഐസിയുടെ നിക്ഷേപ മൂല്യത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി.

author-image
anu
New Update
എല്‍ഐസിയുടെ നിക്ഷേപ മൂല്യത്തില്‍ വര്‍ധനവ്

 

കൊച്ചി: പൊതുമേഖല കമ്പനിയായ എല്‍ഐസിയുടെ നിക്ഷേപ മൂല്യത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. എല്‍ഐസിയുടെ കൈവശമുള്ള വിവിധ കമ്പനികളുടെ ഓഹരികളുടെ മൂല്യത്തില്‍ 50 ദിവസത്തിനിടെ 80,000 കോടി രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ഇക്കാലയളവില്‍ 110 കമ്പനികളിലെ നിക്ഷേപത്തില്‍ നിന്ന് പത്ത് ശതമാനത്തിലധികം വരുമാനം ലഭിച്ചു. നിലവില്‍ വിവിധ കമ്പനികളുടെ ഓഹരികളിലുള്ള എല്‍. ഐ. സിയുടെ നിക്ഷേപ മൂല്യം 11.7 ലക്ഷം കോടി രൂപയാണ്.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കോര്‍പ്പറേറ്റായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 6.27 ശതമാനം ഓഹരികള്‍ എല്‍.ഐ.സിയുടെ കൈവശമാണ്. ഈ ഓഹരികളുടെ മൂല്യം മാത്രം ഒരു ലക്ഷം കോടി രൂപയാണ്.

lic Latest News Business News