ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്.

author-image
anu
New Update

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. ക്രിപ്റ്റോ കറന്‍സി എക്‌സ്‌ചേഞ്ച് പ്‌ളാറ്റ്‌ഫോമായ കോയിന്‍ സ്വിച്ചിന്റെ കണക്കുകളനുസരിച്ച് ഇന്ത്യയില്‍ 1.9 കോടി വ്യക്തിഗത നിക്ഷേപ അക്കൗണ്ടുകളാണുള്ളത്. ഇതില്‍ 75 ശതമാനം പേര്‍ 18 മുതല്‍ 35 വയസ് വരെ പ്രായമുള്ളവരാണ്. മൊത്തം നിക്ഷേപകരില്‍ ഒന്‍പത് ശതമാനം വനിതകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ മൊത്തം ക്രിപ്‌റ്റോ നിക്ഷേപകരില്‍ ബഹുഭൂരിപക്ഷവും ബാംഗ്ലൂര്‍, ഡല്‍ഹി, മുംൈബ നഗരങ്ങളിലാണ്. നടപ്പുവര്‍ഷത്തെ ഏറ്റവും ജനപ്രിയമായ ക്രിപ്‌റ്റോകറന്‍സി ഡോജെകോയിനാണ്. ക്രിപ്‌റ്റോ കറന്‍സികളിലെ മൊത്തം നിക്ഷേപത്തിന്റെ പതിനൊന്ന് ശതമാനം ഇതിലാണ്. ബിറ്റ്‌കോയിനില്‍ ഒന്‍പത് ശതമാനവും എതേറിയത്തില്‍ 6.4 ശതമാനവും നിക്ഷേപമുണ്ട്.

Latest News Business News