ഇന്‍ഡിഗോയുടെ മാതൃ കമ്പനി ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ്, 2022 ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ പതിനൊന്ന് മടങ്ങ് വളര്‍ച്ച രേഖപ്പെടുത്തി. ഈ കാലയളവില്‍ എയര്‍ലൈനിന്റെ ലാഭം 1,422.6 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ ലാഭം 129.8 കോടി രൂപയായിരുന്നു.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മൂന്നാം പാദത്തില്‍ 61 ശതമാനം ഉയര്‍ന്ന് 14,932 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 9,294 കോടി രൂപയായിരുന്നു.
ഇന്‍ഡിഗോയുടെ മൊത്ത വരുമാനം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 15,410.2 കോടി രൂപയായി ഉയര്‍ന്നു, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 9,480.1 കോടി രൂപയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
