/kalakaumudi/media/post_banners/ff028916e26a46f493a59b29719eff7de467bda86eaed5a663a9be1fa872647d.jpg)
ഹൈദരാബാദ്: ഇന്ത്യയിലെ ആദ്യത്തെ ഗോള്‍ഡ് എടിഎം പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ സ്വര്‍ണവും എടിഎം വഴി വാങ്ങാം. ഹൈദരാബാദിലാണ് എടിഎം സ്ഥിതി ചെയ്യുന്നത്.
ഗോല്‍ഡ്സിക്ക പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഗോള്‍ഡ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ഹൈദരാബാദിലെ ബെഗുംപെറ്റിലെ അവരുടെ ഓഫിസിന് മുന്നിലാണ് ഗോള്‍ഡ് എടിഎം സ്ഥാപിച്ചിരിക്കുന്നത്.
ആദ്യമായി എടിഎമ്മിലൂടെ സ്വര്‍ണം വാങ്ങുന്ന യുവതിയുടെ വിഡിയോ ട്വിറ്ററിലൂടെ ഗോള്‍ഡ്സിക്ക പങ്കുവച്ചിട്ടുണ്ട്. സ്വര്‍ണം വാങ്ങുന്നതിനൊപ്പം പ്യൂരിറ്റി സര്‍ട്ടിഫിക്കറ്റും മെഷീനില്‍ നിന്ന് തന്നെ ലഭിക്കും.