/kalakaumudi/media/post_banners/f09c3a8c0e0c601a701b93ba71f245c529f3ccc3ea0f314140133c2f8cd96ddc.jpg)
മുംബൈ: പുത്തന്‍ വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ ആദ്യ വ്യാപാരത്തില്‍ വിപണി മുന്നോട്ട് തന്നെ നീങ്ങി. സെന്‍സെക്സും നിഫ്റ്റിയും മുഹൂര്‍ത്ത വ്യാപാരത്തില്‍ വിപണിയെ സഹായിച്ചു. പുതിയ നിക്ഷേപത്തിന്റെ തുടക്കം എന്ന നിലയില്‍ നിക്ഷേപകര്‍ ഓഹരി വാങ്ങാന്‍ ആരംഭിച്ചതോടെ വിപണിയില്‍ പല ഓഹരിയുടെയും വില ഉയര്‍ന്നു.
മുഹൂര്‍ത്ത വ്യപാരം എന്നാല്‍ എല്ലാ വര്‍ഷവും ഹിന്ദു കലണ്ടര്‍ പ്രകാരം പുതു വര്‍ഷ ദിനത്തില്‍ അതായത് ദീപാവലി ദിനത്തില്‍ നടത്തുന്ന വ്യപാരമാണ്. ദീപാവലി ദിനത്തില്‍ വിപണി അവധിയാണ്. എന്നാല്‍ മുഹൂര്‍ത്ത വ്യാപരത്തിനായി 6.15 മുതല്‍ 7.15 വരെ വിപണി തുറക്കും.സംവന്ത് 2079 ആരംഭത്തില്‍ നിക്ഷേപകര്‍ വിപണിയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും.