777 രൂപയ്ക്ക്‌ വിമാന ടിക്കറ്റുമായി ഇന്‍ഡിഗോ

ഇന്‍ഡിഗോയുടെ പ്രാദേശിക സര്‍വ്വീസുകളില്‍ തരഞ്ഞെടുക്കപ്പെട്ട സര്‍വീസുകളുടെ എല്ലാ ടിക്കറ്റുകളും 777 രൂപയക്ക് ലഭിക്കും. ജൂലൈ 21 മുതല്‍ സെപ്റ്റംബര്‍ 20 വരെയാണ് ഈ പ്രമോഷണല്‍ ഓഫര്‍ പ്രകാരമുള്ള ഈ ഇളവ് ലഭിക്കുക. ഇന്‍ഡിഗോയുടെ വെബ്‌സൈറ്റില്‍ ഈ സേവനം ലഭ്യമാണ്

author-image
S R Krishnan
New Update
777 രൂപയ്ക്ക്‌ വിമാന ടിക്കറ്റുമായി ഇന്‍ഡിഗോ

വിമാന ടിക്കറ്റിനു വന്‍ വിലക്കുറവു പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഇന്‍ഡിഗോയുടെ പ്രാദേശിക സര്‍വ്വീസുകളില്‍ തരഞ്ഞെടുക്കപ്പെട്ട സര്‍വീസുകളുടെ എല്ലാ ടിക്കറ്റുകളും 777 രൂപയക്ക് ലഭിക്കും. ജൂലൈ 21 മുതല്‍ സെപ്റ്റംബര്‍ 20 വരെയാണ് ഈ പ്രമോഷണല്‍ ഓഫര്‍ പ്രകാരമുള്ള ഈ ഇളവ് ലഭിക്കുക. ഇന്‍ഡിഗോയുടെ വെബ്‌സൈറ്റില്‍ ഈ സേവനം ലഭ്യമാണ്. അമൃത്സര്‍, ബാഗ്‌ഡോഗ്ര, ബാംഗ്ലൂര്‍, ഭുവനേശ്വര്‍, ചണ്ഡീഗഢ്, ഡല്‍ഹി ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, പോര്‍ട്ട് ബ്ലെയര്‍, പുണെ, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്കാണ് ഓഫര്‍. എല്ലാ ബുക്കിങ് ചാനലുകളിലും ഈ ഓഫര്‍ ലഭ്യമാണ് എന്ന് ഇന്‍ഡിഗോ അറിയിച്ചു.
ഇതിനു പുറമെ ന്യൂഡല്‍ഹിഗോവ (2,848 രൂപ), ഡല്‍ഹിഗുവാഹത്തി (2,899 രൂപ), ഡല്‍ഹിമുംബൈ (1,999രൂപ), ഡല്‍ഹിഗുവാഹാട്ടി (2681 രൂപ), ഡല്‍ഹിബംഗളൂരു (1,999 രൂപ) എന്നിങ്ങനെയുള്ള പ്രൊമോഷണല്‍ ഓഫറുകളുമുണ്ട്. ഈ മാസം അവസാനത്തേക്ക് ഡല്‍ഹിമുംബൈ യാത്ര 1,999രൂപയക്ക് ലഭ്യമാകും. യാത്രയുടെ 15 ദിവസം മുന്‍പ് വരെ ഈ ഓഫര്‍ പ്രകാരം ബുക്കു ചെയ്യാം.

Indigo Airlines 777 Rupees Offer Air Ticket Jammu Kochi Guwahati Delhi Luknow Kolkaotha Begaluru Goa