ഡിജിറ്റല്‍ സൗകര്യം നൂതന സൗകര്യങ്ങളിലേക്കുള്ള വാതില്‍ തുറക്കുന്നുവെന്ന് ഫ്യൂച്ചര്‍ ഉച്ചകോടിയില്‍ നന്ദന്‍ നിലേകനി

ഡിജിറ്റല്‍ സൗകര്യം നൂതന സൗകര്യങ്ങളിലേക്കുള്ള വാതില്‍ തുറക്കുന്നുവെന്ന് ഫ്യൂച്ചര്‍ ഉച്ചകോടിയില്‍ ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകനി പറഞ്ഞു. കൊച്ചിയില്‍ നടന്ന ഫ്യൂച്ചര്‍ ഉച്ചകോടിയുടെ സമാപന ദിവസത്തെ ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

author-image
ambily chandrasekharan
New Update
ഡിജിറ്റല്‍ സൗകര്യം നൂതന സൗകര്യങ്ങളിലേക്കുള്ള വാതില്‍ തുറക്കുന്നുവെന്ന് ഫ്യൂച്ചര്‍ ഉച്ചകോടിയില്‍ നന്ദന്‍ നിലേകനി

കൊച്ചി : ഡിജിറ്റല്‍ സൗകര്യം നൂതന സൗകര്യങ്ങളിലേക്കുള്ള വാതില്‍ തുറക്കുന്നുവെന്ന് ഫ്യൂച്ചര്‍ ഉച്ചകോടിയില്‍ ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകനി പറഞ്ഞു. കൊച്ചിയില്‍ നടന്ന ഫ്യൂച്ചര്‍ ഉച്ചകോടിയുടെ സമാപന ദിവസത്തെ ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ മൊബൈല്‍ ഫോണ്‍, ബാങ്ക് അക്കൗണ്ട്, ആധാര്‍ എന്നിവയുടെ ജനകീയത ഇന്ത്യയെ ഡിജിറ്റല്‍ സംവിധാനത്തിലേക്കുള്ള പരിവര്‍ത്തനത്തിനു സജ്ജമാക്കിയിട്ടുണ്ടെന്നും നൂറു കോടിയിലേറെ ജനങ്ങളുള്ള രാജ്യത്ത് ഇത് അദ്ഭുതാവഹമായ നേട്ടമാണെന്നും നന്ദന്‍ നിലേകനി അറിയിച്ചു. രാജ്യത്തെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യത്തിന്റെ നെടുംതൂണുകളാണ് മൊബൈല്‍ ഫോണ്‍, ബാങ്ക് അക്കൗണ്ട്, ആധാര്‍ എന്നിവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു്. മാത്രവുമല്ല ഭൗതിക ആസ്തികളില്‍നിന്നു ധനപരമായ ആസ്തികളിലേക്കു നിക്ഷേപം മാറിക്കൊണ്ടിരിക്കുകയാണെന്നും ഇതിനുപുറമെ ചരക്ക്, സേവന നികുതി (ജിഎസ്ടി) ഏര്‍പ്പെടുത്താനായതു പോലും ഡിജിറ്റല്‍ സംവിധാനത്തിന്റെ പിന്തുണയിലാണെന്നും ഡേറ്റയുടെ കരുത്തിലാണ് ഈ വിപ്ലവം മുന്നേറുന്നതെന്നും നിലേകനി അഭിപ്രായപ്പെട്ടു. കൂടാതെ ഡിജിറ്റല്‍ സൗകര്യം എല്ലായിടത്തും വരുന്നതോടെ സബ്‌സിഡികളും മറ്റ് ആനുകൂല്യങ്ങളും അര്‍ഹരിലേക്കു മാത്രം എത്തിക്കാനുതകുന്ന സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞു.

ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനം വ്യാപകമാക്കാനായതും മറ്റും മൊബൈല്‍ ഫോണ്‍, ബാങ്ക് അക്കൗണ്ട്, ആധാര്‍ എന്നിവ ജനകീയമായതുകൊണ്ടാണെന്നും, യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ ഫെയ്‌സ് (യുപിഐ) നിലവില്‍വന്നപ്പോള്‍ ഇടപാടുകളുടെ എണ്ണം ഒരു ലക്ഷം മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 17.2 കോടിയായി മാറിയിരിക്കുന്നുവെന്നും, ഈ വര്‍ഷം അവസാനിക്കുമ്പോഴേക്ക് ഇടപാടുകള്‍ 100 കോടിയായി ഉയരുമെന്നുമാണു കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Infosys chairman Nandan Nilekani