/kalakaumudi/media/post_banners/363392a432af6c197fe5561157aea5db152f88e143dc803c538aaba88ffbe6ea.jpg)
ന്യൂഡല്‍ഹി: പുരുഷന്‍മാര്‍ക്കുവേണ്ടി എന്ന അവകാശവാദത്തോടെ ഡിഷ് വാഷ് ലിക്വിഡ് വിം കമ്പനി പുറത്തിറക്കിയതിന് പിന്നാലെ വിവാദത്തില്‍. നടനും മോഡലുമായ മിലിന്ദ് സോമന്‍ അഭിനയിച്ച പരസ്യം പുറത്തുവന്നതിന് പിന്നാലെ ലിംഗവിവേചനം ഉയര്‍ത്തിക്കാട്ടി വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. പരസ്യത്തില്‍ അഭിനയിച്ച മിലിന്ദ് സോമനെതിരെയും വന്‍ വിമര്‍ശനം ഉയരുന്നുണ്ട്.
പരസ്യം വിവാദമായതോടെ വിം കമ്പനി നേരിട്ട് പ്രതികരണവുമായി എത്തി. സംഭവം ഒരു തമാശയായിരുന്നെന്ന് പറഞ്ഞ് വിവാദം തണുപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. കറുത്ത ബോട്ടിലില്‍ ഇറക്കിയ വിം ലിക്വിഡ് ഇനി പുരുഷന്‍മാര്‍ക്ക് വീട്ടുജോലിയെക്കുറിച്ച് കൂടുതല്‍ ആത്മപ്രശംസ നടത്താം. ധൈര്യമായി കറുത്ത വിം ഉപയോഗിച്ചോളൂ എന്ന വാചകത്തോടെയാണ് അവതരിപ്പിച്ചത്.
ബോട്ടിലിന്റെ നിറത്തില്‍ മാത്രമേ വ്യത്യാസമുള്ളൂ എന്നും അകത്തെ ലിക്വിഡ് പഴയതു തന്നെയാണെന്നുമാണ് കമ്പനിയുടെ ഇപ്പോഴത്തെ വിശദീകരണം. ഒരു പുരുഷനെയും അപമാനിക്കാന്‍ പരസ്യത്തിലൂടെ ശ്രമിച്ചിട്ടില്ല. നിങ്ങള്‍ക്കും അടുക്കളയില്‍ കയറാന്‍ പുതിയ കുപ്പിയുടെ ആവശ്യമൊന്നുമില്ല. നിങ്ങളുടെയും ഉത്തരവാദിത്തമാണെന്ന ബോധ്യം മാത്രം മതി. പുതിയ വര്‍ഷത്തില്‍ പുതിയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ എന്തുകൊണ്ട് സ്വന്തം പാത്രങ്ങള്‍ കഴുകുന്ന ഉത്തരവാദിത്വം ഏറ്റെടുത്തുകൂടാ എന്നും കമ്പനി വിശദീകരണ കുറിപ്പില്‍ ചോദിക്കുന്നു.