ധാര്‍മ്മികമായി ശരിയല്ല; പ്രതികരണവുമായി അദാനി

ഓഹരി വില്‍പ്പനയുമായി മുന്നോട്ട് പോകുന്നത് ധാര്‍മ്മികമായി ശരിയല്ലെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി.

author-image
Shyma Mohan
New Update
ധാര്‍മ്മികമായി ശരിയല്ല; പ്രതികരണവുമായി അദാനി

ന്യൂഡല്‍ഹി: ഓഹരി വില്‍പ്പനയുമായി മുന്നോട്ട് പോകുന്നത് ധാര്‍മ്മികമായി ശരിയല്ലെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. അഗാനി ബോര്‍ഡ് ഓഹരി വില്‍പ്പന അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതികരണം.

കഴിഞ്ഞ ദിവസത്തെ വിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുക്കുമ്പോള്‍, എഫ്പിഒയുമായി മുന്നോട്ട് പോകുന്നത് ധാര്‍മ്മികമായി ശരിയല്ലെന്ന് ഞങ്ങളുടെ ബോര്‍ഡിന് തോന്നിയെന്ന് പ്രസ്താവനയില്‍ അദാനി പറയുന്നു.

എന്നെ സംബന്ധിച്ചിടത്തോളം നിക്ഷേപകരുടെ താല്‍പ്പര്യം പരമപ്രധാനമാണ്, മറ്റെല്ലാം രണ്ടാമതും. അതിനാല്‍ സാധ്യമായ സാമ്പത്തിക നഷ്ടങ്ങളില്‍ നിന്ന് അവരെ രക്ഷിക്കാന്‍, ഞങ്ങള്‍ എഫ്പിഒ പിന്‍വലിച്ചു. ഈ തീരുമാനം ഞങ്ങളുടെ നിലവിലുള്ള പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും അദാനി വീഡിയോയില്‍ വ്യക്തമാക്കി.

20,000 കോടി രൂപയോളം വരുന്ന ഇക്വിറ്റി ഷെയറുകളുടെ ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍ പിന്‍വലിക്കാന്‍ അദാനി ഗ്രൂപ്പ് ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.

adani