/kalakaumudi/media/post_banners/1ee99559634a23da8a5a310556e31605769c89624ff747197bbc56f1bcc00fa3.jpg)
ന്യൂയോര്‍ക്ക്: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സിഇഒയും ആയ ജാക്ക് ഡോര്‍സിയുടെ ആസ്തി ഇടിയുന്നു.
ജാക്ക് ഡോര്‍സിയുടെ പേയ്‌മെന്റ് സ്ഥാപനമായ 'ബ്ലോക്ക്' കണക്കില്‍ കൃത്രിമം കാണിച്ച് ഓഹരിവില പെരുപ്പിച്ചുകാണിച്ചെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ട മണിക്കൂറുകള്‍ക്കകം ജാക്ക് ഡോര്‍സിയുടെ ആസ്തിയില്‍ നിന്നും 526 മില്യണ്‍ ഡോളര്‍ നഷ്ടമായി. അതായത് 4235 കോടി രൂപ.
ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് സൂചിക അനുസരിച്ച് ആസ്തിയില്‍ 11 ശതമാനം ഇടിവ് സംഭവിച്ചതോടെ ജാക്ക് ഡോര്‍സിയുടെ ആസ്തി 4.4 ബില്യണ്‍ ഡോളറാണ്.
കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'ബ്ലോക്ക്' കമ്പനിയുടെ പല അക്കൗണ്ടുകളും വ്യാജമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. കൂടാതെ ഓഹരി വിലയില്‍ 65 മുതല്‍ 75 ശതമാനം വരെ കുറവുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
അതേസമയം, ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ കമ്പനി നിഷേധിച്ചു. ഇതിനെതിരായി നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജാക്ക് ഡോര്‍സിയുടെ സ്വകാര്യ സമ്പത്തിന്റെ ഭൂരിഭാഗവും ബ്ലോക്കിലാണ്. സ്ഥാപനത്തിലെ അദ്ദേഹത്തിന്റെ ഓഹരി മൂല്യം 3 ബില്യണ്‍ ഡോളറാണ്.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">