സിംഗപ്പൂരിലേക്ക് ഡിസ്‌കൗണ്ട് നിരക്കുകളുമായി സ്‌കൂട്ട്

സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ലോ കോസ്റ്റ് സബ്‌സിഡിയറിയായ സ്‌കൂട്ട് സിംഗപ്പൂരിലേക്ക് ഡിസ്‌കൗണ്ട് നിരക്കുകള്‍ പ്രഖ്യാപിച്ചു.

author-image
Web Desk
New Update
സിംഗപ്പൂരിലേക്ക് ഡിസ്‌കൗണ്ട് നിരക്കുകളുമായി സ്‌കൂട്ട്

തിരുവനന്തപുരം: സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ലോ കോസ്റ്റ് സബ്‌സിഡിയറിയായ സ്‌കൂട്ട് സിംഗപ്പൂരിലേക്ക് ഡിസ്‌കൗണ്ട് നിരക്കുകള്‍ പ്രഖ്യാപിച്ചു. 5 ദിവസത്തെ സ്പെഷ്യല്‍ വില്‍പ്പനയില്‍ നികുതി ഉള്‍പ്പെടെ 6,300 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. 2023 ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 1 വരെയാണ് സ്പെഷ്യല്‍ നിരക്കില്‍ ടിക്കറ്റ് ലഭ്യമാകുന്നത്.

കോയമ്പത്തൂര്‍, തിരുവനന്തപുരം, തിരുച്ചിറപ്പള്ളി, വിശാഖപട്ടണം എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇപ്പോള്‍ മുതല്‍ 2023 നവംബര്‍ 12 വരെയും, നവംബര്‍ 22 മുതല്‍ 2023 ഡിസംബര്‍ 14 വരെയും നിരക്കിളവ് ഉപയോഗപ്പെടുത്താം. അമൃത്സറില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്ക് 2023 സെപ്റ്റംബര്‍ 13 മുതല്‍ നവംബര്‍ 12 വരെയുള്ള യാത്രാ തീയതികളില്‍ നിരക്ക് ഇളവുകള്‍ ആസ്വദിക്കാം.

സ്‌കൂട്ടില്‍ തിരുവനന്തപുരത്ത് നിന്ന് സിംഗപ്പൂരിലേക്ക് 6,300 രൂപയാണ് കുറഞ്ഞ നിരക്ക്. സ്‌കൂട്ട്പ്ലസില്‍ അമൃത്സര്‍-സിംഗപ്പൂര്‍ യാത്രക്ക് 13,500 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

business Scoot Flights