5ജി ഉപഭോക്താക്കള്‍ക്കായി ഏറ്റവും കുറഞ്ഞ ഡാറ്റ പ്ലാനുമായി ജിയോ

റിലയന്‍സ് ജിയോ 5ജി ഉപയോക്താക്കള്‍ക്കായി ഏറ്റവും കുറഞ്ഞ ഡാറ്റ പ്ലാന്‍ അവതരിപ്പിച്ചു.

author-image
Shyma Mohan
New Update
5ജി ഉപഭോക്താക്കള്‍ക്കായി ഏറ്റവും കുറഞ്ഞ ഡാറ്റ പ്ലാനുമായി ജിയോ

മുംബൈ: റിലയന്‍സ് ജിയോ 5ജി ഉപയോക്താക്കള്‍ക്കായി ഏറ്റവും കുറഞ്ഞ ഡാറ്റ പ്ലാന്‍ അവതരിപ്പിച്ചു. 61 രൂപയുടെ ഡാറ്റ പ്ലാന്‍ ജിയോ അവതരിപ്പിച്ചത്.

ജിയോ ഉപയോക്താക്കള്‍ക്ക് മൈ ജിയോ ആപ്പില്‍ 5ജി അപ്ഗ്രേഡ് എന്ന പുതിയ ഓപ്ഷനില്‍ ഇതിനകം 61 രൂപ ഡാറ്റ വൗച്ചര്‍ പ്ലാന്‍ ലഭ്യമാകും. കുറഞ്ഞ വിലയ്ക്ക് 5ജി സേവനം വേണ്ടവര്‍ ഇ പായ്ക്ക് വാങ്ങാമെന്നാണ് ജിയോ വ്യക്തമാക്കുന്നത്.

239 രൂപയുടെ പ്രീപെയ്ഡ് പ്ലാനോ അതിനു മുകളിലോ ഉള്ള പ്ലാനുകള്‍ ഉപയോഗിക്കുന്ന റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ ഈ 61 പായ്ക്ക് വാങ്ങേണ്ടതില്ല. ഇതിലും കുറഞ്ഞ വിലയുള്ള പ്ലാന്‍ ഉള്ള ആളുകള്‍ക്ക് 5ജി ലഭിക്കില്ലായിരുന്നു. ഇത് പരിഹരിക്കാനാണ് പുതിയ 61 പ്രീപെയ്ഡ് പ്ലാന്‍. 5ജി ലഭിക്കുന്ന ഇന്ത്യന്‍ നഗരങ്ങളില്‍ 5ജി നെറ്റ്വര്‍ക്ക് ആക്സസ് ചെയ്യാന്‍ അനുവദിക്കുന്ന 61 രൂപയുടെ പ്രീപെയ്ഡ് പാക്കില്‍ 6 ജിബി ഡാറ്റയാണ് ലഭിക്കുക.

നിലവിലുള്ള പ്രീപെയ്ഡ് പ്ലാനിന്റെ സമയത്തേക്ക് ആയിരിക്കും 61 രൂപ പ്ലാന്‍ ലഭിക്കുക. 119 രൂപ, 149 രൂപ, 179 രൂപ, 199 രൂപ അല്ലെങ്കില്‍ 209 രൂപ പ്രീപെയ്ഡ് പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്തവര്‍ക്ക് 61 രൂപ പ്ലാന്‍ ചെയ്യാം.

Rs 61 5G data pack