/kalakaumudi/media/post_banners/3da5f86fd9da26cd9ed8cf47d7860fa3a403987cb8c570c89e94ef2aac223158.jpg)
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ സാമ്പത്തിക സേവന ദാതാക്കള്‍ ആയ പേടിഎം വഴി ഇനി കറന്റ് ചാര്‍ജ് അടയ്ക്കാം. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡും പേടിഎമ്മുമായി ഇതു സംബന്ധിച്ച് ധാരണയായി.പൊതുജനങ്ങളുടെ പ്രതിദിന അത്യാവശ്യങ്ങള്‍ നിറവേറ്റാന്‍ കമ്പനി സേവനം വിപുലീകരിക്കും. ഇടപാടുകാരുടെ ജീവിതം ലളിതമാക്കുകയാണ് കമ്പനിയുടെ നയമെന്ന് പേടിഎം സിഒഒ കിരണ്‍ വസിറെഡ്ഡി പറഞ്ഞു. കെഎസ്ഇബിയുമായി പങ്കാളിത്ത കരാര്‍ ഒപ്പിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മൊബൈല്‍ പേയ്‌മെന്റ് സംവിധാനത്തിന് തുടക്കം കുറിച്ചത് ശുദ്ധജലം, പാചകവാതകം തുടങ്ങി 95 ശതമാനം മേഖലയിലും പേടിഎം സേവനം ഉണ്ട്.പുതിയ ഉപയോക്താവിന് 50 രൂപയും തുടര്‍ ഉപയോക്താവിന് 75 രൂപ
വരെയും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൊബൈല്‍ പേയ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ ഇളവുകള്‍. ബില്ലുകള്‍ അടയ്ക്കാന്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്നത് ഒഴിവാക്കുകയുമാവാം.
വൈദ്യുതി, മെട്രോ, ഫീസുകള്‍, പാചകവാതകം, ഇന്‍ഷുറന്‍സ്, ശുദ്ധജലം, ചെലാന്‍, മുനിസിപ്പല്‍ ബില്ലുകള്‍ എന്നിവയ്‌ക്കെല്ലാം ഇന്ത്യയിലെ ദശലക്ഷക്കണക്കിനാളുകള്‍ ഇപ്പോള്‍ പേടിഎമ്മിനെയാണ് ആശ്രയിക്കുന്നത്.
ബിഎസ്ഇഎസ് രാജ്ധാനി, ബിഎസ്ഇഎസ് യമുന, മഹാവിട്രാന്‍, ടാറ്റാപൗവര്‍, ബെസ്‌കോം, റിലയന്‍സ് എനര്‍ജി, ടാറ്റാ പവര്‍, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ഗുജറാത്ത് ഗ്യാസ്, ഡെല്‍ഹി ജല്‍ ബോര്‍ഡ് തുടങ്ങി 70-ലേറെ സേവന ദാതാക്കളുമായി ബില്‍ അടയ്ക്കുന്നതിന് പേടിഎം പങ്കാളിത്ത കരാറിലേര്‍പ്പെട്ടിട്ടുണ്ട്.