/kalakaumudi/media/post_banners/880bf83ef1a86649830e518cb290d12d285fdd6136797ee5f0d083702cbe3606.jpg)
തൃശ്ശൂര്‍: തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പ്രമുഖ സ്വര്‍ണാഭരണ വ്യാപാര ശ്രംഖലയായ കല്യാണ്‍ ജൂവലേഴ്സ് ഓഹരി വില്പനക്കൊരുങ്ങുന്നു. കമ്പനിയുടെ ചരിത്രത്തിലെ ആദ്യ ഓഹരി വില്പന ധ ഐ പി ഒപ വഴി 2500 കോടി രൂപ സമാഹരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിനുള്ള രേഖകള്‍ ഒരു മാസത്തിനുള്ളില്‍ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ് ബോര്‍ഡിന് ധസെബിപ സമര്‍പ്പിക്കുമെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്തു.
ഓഹരി വില്പന മാനേജ് ചെയ്യുന്നതിനായി ആക്‌സിസ് ക്യാപിറ്റല്‍, ഐ സി ഐ സി ഐ സെക്യൂരിറ്റീസ്, യു ബി എസ് എന്നീ സ്ഥാപനങ്ങളെ ചുമതലപെടുത്തിയിട്ടുണ്ട്.
20014ല്‍ പ്രമുഖ സ്വകാര്യ നിക്ഷേപ സഥാപനമായ വാര്‍ബര്‍ഗ് പിന്‍കസ് കല്യാണ്‍ ജൂവലേഴ്‌സില്‍ 1200 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. 2017 ഏപ്രിലില്‍ ഈ സ്ഥാപനം 500 കോടി കൂടി നിക്ഷേപം നടത്തി. സൗദി അറേബ്യ, യു എ ഇ, ബഹ്റൈന്‍, ഒമാന്‍, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ കല്യാണ്‍ ജൂവലറികള്‍ തുറന്നിട്ടുണ്ട്. ഇന്ത്യയിലും പുറത്തും കൂടുതല്‍ ആഭരണശാലകള്‍ തുറക്കുന്നതിനാണ് ഓഹരി വില്പന കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മിന്റ് വെളിപ്പെടുത്തുന്നു.